Big B
Trending

വിദേശനാണ്യ ശേഖരം റെക്കോഡ് ഉയരത്തിൽ

രാജ്യത്തെ വിദേശനാണ്യ കരുതൽ ശേഖരം ജൂലായ് 30ന് അവസാനിച്ച ആഴ്ചയിൽ 942.7 കോടി ഡോളർ വർധിച്ച് 62,057.6 കോടി ഡോളറായി. നിലവിലെ വിനിമയ മൂല്യം അനുസരിച്ച് ഏതാണ്ട് 46.23 ലക്ഷംകോടി രൂപവരുമിത്.വിദേശ കറൻസി ആസ്തികളിൽ യൂറോ, പൗണ്ട്, യെൻ തുടങ്ങിയ യുഎസ് ഇതര കറൻസികളും ഉൾപ്പെടുന്നുണ്ട്. ജൂലായ് 23ന് അവസാനിച്ച ആഴ്ചയിൽ 158.1 കോടി ഡോളർ കുറഞ്ഞ് 61,114.9 കോടി ഡോളറിലെത്തിയിരുന്നു. വിദേശ കറൻസി ആസ്തികളുടെ വർധനവാണ് മൊത്തം കരുതൽ ശേഖരത്തിൽ വർധനവുണ്ടാക്കിയതെന്ന് റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ കാണിക്കുന്നു. കൂടാതെ സ്വർണത്തിന്റെ കരുതൽ ശേഖരത്തിലും വർധനവ് രേഖപ്പെടുത്തി. 760 മില്യൺ ഡോളർ ഉയർന്ന് 37.644 ബില്യൺ ഡോളറായതായി കണക്കുകൾ വ്യക്തമാക്കുന്നു.

Related Articles

Back to top button