Tech
Trending

Fastrack Revoltt FS1 Pro സ്മാര്‍ട്ട് വാച്ച് അവതരിപ്പിച്ചു

ഫാസ്റ്റ്ട്രാക്ക് റിവോള്‍ട്ട് എഫ്എസ് 1 പ്രോ സ്മാര്‍ട്ട് വാച്ച് അവതരിപ്പിച്ചു. ഫ്‌ളിപ്കാര്‍ട്ടില്‍ മാത്രമായി 3,995 രൂപ എന്ന പ്രത്യേക വിലയില്‍ റിവോള്‍ട്ട് എഫ്എസ്1 പ്രോ ലഭിക്കും. ലോകത്തിലെ ആദ്യ 1.96 ഇഞ്ച് സൂപ്പര്‍ അമോലെഡ് ആര്‍ച്ച്ഡ് ഡിസ്‌പ്ലേ സ്മാര്‍ട്ട് വാച്ചാണിതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച 410 X 502 റെസലൂഷനാണ് ഇതിന്റെ സ്‌ക്രീനിലുള്ളത്. ആകര്‍ഷകമായ ആര്‍ച്ച്ഡ് ഡിസൈനുള്ള ഈ സ്മാര്‍ട്ട് വാച്ച് ഫാഷന്റെ കാര്യത്തിലും മുന്നിട്ടു നില്‍ക്കുന്നു. സുഖകരമായ ഫിറ്റിങ്, മികച്ച ദൃശ്യാനുഭവം എന്നിവയും എടുത്തു പറയേണ്ടതാണ്. 2.5എക്‌സ് നിട്രോ ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവും ഇതിലുണ്ട്. ഇതുവഴി പത്തു മിനിറ്റു ചാര്‍ജു ചെയ്ത് ഒരു ദിവസത്തെ ചാര്‍ജ് ഉറപ്പാക്കാം. ഇതില്‍ ഐപി68 ഡസ്റ്റ് ആന്റ് വാട്ടര്‍ റെസിസ്റ്റന്‍സിനു പുറമേ സ്മാര്‍ട്ട് നോട്ടിഫിക്കേഷനും നിര്‍മിതബുദ്ധിയുടെ പിന്‍ബലമുള്ള വോയ്‌സ് അസിസ്റ്റന്റുമുണ്ട്.110-ല്‍ ഏറെ സ്‌പോര്‍ട്ട്‌സ് മോഡുകളും ഇരുന്നൂറില്‍ ഏറെ വാച്ച് ഫെയ്‌സുകളും പുതിയ വാച്ചിലുണ്ട്. ഇതിന്റെ സിംഗിള്‍ സിങ്ക് ബിടി കോളിങ് വഴി തടസമില്ലാത്ത കണക്ടിവിറ്റിയും മികച്ച പ്രകടനവും ഉറപ്പാക്കാനാവുന്നു. തുടര്‍ച്ചയായ സ്‌ട്രെസ് മോണിറ്ററിംഗ്, ഓട്ടോ സ്ലീപ് ട്രാക്കിങ്, മുഴുവന്‍ സമയ ഹാര്‍ട്ട് റേറ്റ് മോണിറ്ററിംഗ് എന്നിവ അടക്കമുള്ള ആധുനിക ആരോഗ്യ നിരീക്ഷണ സംവിധാനങ്ങളും ഇതിലുണ്ട്. റിവോള്‍ട്ട് എഫ്എസ്1 പ്രോ ബ്ലാക്ക്, ബ്ലൂ, ടീല്‍ എന്നീ മൂന്നു നിറങ്ങളിലാവും ലഭിക്കുക.

Related Articles

Back to top button