
സാമ്പത്തിക ശാസ്ത്രത്തിനുള്ള ഇത്തവണത്തെ നൊബേല്‍ സമ്മാനം യുഎസിലെ സാമ്പത്തിക വിദഗ്ധര്‍ക്ക്. ബെന്‍ എസ് ബെര്‍നാങ്കെ, ഡഗ്ലസ് ഡബ്ല്യു ഡയമണ്ട്, ഫിലിപ്പ് എച്ച് ഡൗബ്വിഗ് എന്നിവര്‍ക്ക് നല്‍കുന്നതായി റോയല്‍ സ്വീഡീഷ് അക്കാദമിയിലെ നൊബേല്‍ പാനല്‍ പ്രഖ്യാപിച്ചു.ബാങ്കുകളെയും സാമ്പത്തിക പ്രതിസന്ധികളെയും കുറിച്ചുള്ള ഗവേഷണത്തിനാണ് ഇവരെ നോബേലിന് അര്‍ഹരാക്കിയത്. നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കുമ്പോള്‍ ബാങ്കുകള്‍ തകര്‍ച്ച നേരിടുന്നതെങ്ങനെയെന്ന് സ്ഥിതിവിവര കണക്കുകളും ചരിത്ര സ്രോതസ്സുകളും ഉപയോഗിച്ച് ബെന്‍ ബെര്‍നാങ്കെ വിശദീകരിക്കുന്നുണ്ട് ഇതുമായി ബന്ധപ്പെട്ട് 30കളിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് 1983ലെ പ്രബന്ധത്തിലാണ് അദ്ദേഹം പ്രതിപാദിച്ചിട്ടുള്ളത്.സമ്മാന തുകയായ 23.85 കോടി രൂപ(10 ദശലക്ഷം സ്വീഡീഷ് ക്രോണര്‍) ഡിസംബര്‍ 10ന് കൈമാറും.മറ്റ് ശാസ്ത്രശാഖകളിലെതില്‍നിന്ന് വ്യത്യസ്തമായി സാമ്പത്തിക ശാസ്ത്രത്തിനുള്ള പുരസ്‌കാരം ആല്‍ഫ്രെഡ് നൊബേലിന്റെ സ്മരണക്കായി സ്വീഡിഷ് കേന്ദ്ര ബാങ്കാണ് നല്‍കിവരുന്നത്.സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ ജേതാക്കളില്‍ ഏറെപ്പേരും യുഎസില്‍നിന്നുള്ളവരാണ്.