Big B
Trending

തുണിത്തരങ്ങളുടെ ജിഎസ്ടി വർധന താൽക്കാലമില്ല

തുണിത്തരങ്ങളുടെ ജിഎസ്ടി വർധന തൽക്കാലം നടപ്പാക്കേണ്ടെന്ന് ജിഎസ്ടി കൗൺസിൽ യോഗം തീരുമാനിച്ചു. ഇതോടെ വസ്ത്രങ്ങളുടെ ജിഎസ്ടി അഞ്ചുശതമാനത്തിൽതന്നെ തുടരും.ജനുവരി ഒന്നുമുതൽ ജിഎസ്ടി നിരക്ക് അഞ്ചിൽനിന്ന് 12ശതമാനമായി ഉയർത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. വ്യാപാരികളിൽനിന്നും ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും സമ്മർദമുണ്ടായതിനെതുടർന്നാണ് വർധന തൽക്കാലംവേണ്ടെന്ന് തീരുമാനിച്ചത്. ഫെബ്രുവരിയിൽ നടക്കുന്ന അടുത്ത ജിഎസ്ടി യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്യും. വിലവ്യത്യാസമില്ലാതെ എല്ലാ തുണിത്തരങ്ങൾക്കും പാദരക്ഷകൾക്കും 12ശതമാനം ജിഎസ്ടി ഏർപ്പെടുത്താനാണ് സെപ്റ്റംബർ 17ന് ചേർന്ന ഡിഎസ്ടി കൗൺസിൽ തീരുമാനിച്ചിരുന്നത്.അതേസമയം, പാദരക്ഷകളുടെ ജിഎസ്ടി വർധന പിൻവലിച്ചിട്ടില്ല. ചെരുപ്പുകളുടെ വില ജനുവരി ഒന്നുമുതൽ കൂടും.വെള്ളിയാഴ്ച ചേർന്ന പ്രത്യേക ജിഎസ്ടി കൗൺസിൽ ടെക്സ്റ്റൈൽ മേഖലയിലെ നിരക്ക് വർധനമാത്രമാണ് ചർച്ചചെയ്തത്. ധനമന്ത്ര നിർമല സീതാരാമന്റെ അധ്യക്ഷതയിലാണ് യോഗംചേർന്നത്.നിലവിൽ 1000 രൂപവരെ വിലയുള്ള വസ്ത്രങ്ങൾക്ക് അഞ്ചുശതമാനമാണ് ജിഎസ്ടിയുള്ളത്. അതിനുമുകളിലുള്ളവയ്ക്ക് 12ശതമാനവും.

Related Articles

Back to top button