Tech
Trending

കിടിലൻ ഫീച്ചറുകളുമായി ഫയർ ബോൾട്ട് അൾട്ടിമേറ്റ് സ്മാർട്ട് വാച്ച് വിപണിയിലെത്തി

ജനപ്രിയ വെയറബിൾ നിർമ്മാതാക്കളായ ഫയർ ബോൾട്ട് ഇന്ത്യയിൽ പുതിയൊരു സ്മാർട്ട് വാച്ച് കൂടി പുറത്തിറക്കി. ഫയർ ബോൾട്ട് അൾട്ടിമേറ്റ് (Fire-Boltt Ultimate) എന്ന വാച്ചാണ് കമ്പനി ലോഞ്ച് ചെയ്തിരിക്കുന്നത്.സ്റ്റെയിൻലെസ് സ്റ്റീൽ ഡിസൈനുമായി വരുന്ന സ്റ്റൈലിഷ് വാച്ചാണ് ഇത്.ഫയർ ബോൾട്ട് അൾട്ടിമേറ്റ് സ്മാർട്ട് വാച്ചിന് 1,999 രൂപയാണ് വില, നിലവിൽ ഔദ്യോഗിക ഫയർ-ബോൾട്ട് വെബ്‌സൈറ്റിലൂടെ വാങ്ങാൻ ലഭ്യമാണ്. ലോഞ്ച് ഓഫറിന്റെ ഭാഗമായിട്ടാണ് വാച്ച് ഈ വിലയ്ക്ക് ലഭ്യമാകുന്നത്. ബ്ലാക്ക്, സിൽവർ, ഗോൾഡ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഫയർ ബോൾട്ട് അൾട്ടിമേറ്റ് സ്മാർട്ട് വാച്ച് ലഭ്യമാകുന്നത്.ഫയർബോൾട്ട് അൾട്ടിമേറ്റിന്റെ വൃത്താകൃതിയിലുള്ള ഡിസ്‌പ്ലേയുടെ വശങ്ങളിലായി രണ്ട് ബട്ടണുകളാണുള്ളത്. ഈ വാച്ച് വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിനുള്ള ഐപി68 റേറ്റിങ്ങുമായി വരുന്നു. സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടാണ് ഫയർ ബോൾട്ട് അൾട്ടിമേറ്റ് സ്മാർട്ട് വാച്ച് നിർമ്മിച്ചിരിക്കുന്നത്. 1.39 ഇഞ്ച് ഡിസ്പ്ലേയാണ് വാച്ചിലുള്ളത്. 270mAh ബാറ്ററിയാണ് ഫയർ ബോൾട്ട് അൾട്ടിമേറ്റ് വരുന്നത്. ഇത് സ്മാർട്ട് വാച്ചുകളിൽ വച്ച് വലുത് തന്നെയാണ്. ഐഒഎസ്, ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളിൽ വാച്ച് കണക്റ്റ് ചെയ്ത് ഉപയോഗിക്കാം.ഫയർ ബോൾട്ട് അൾട്ടിമേറ്റ് സ്മാർട്ട് വാച്ച് ബ്ലൂടൂത്ത് 5.0 കണക്റ്റിവിറ്റിയാണുള്ളത്. വാച്ചിന്റെ ഏറ്റവും വലിയ സവിശേഷത ബ്ലൂട്ടൂത്ത് കോളിങ് തന്നെയാണ്. കോളുകൾ എടുക്കാൻ ഉപയോക്താക്കളെ സഹായിക്കുന്ന ഈ വാച്ചിൽ മികച്ച കോളിങ് എക്സ്പീരിയൻസിനായി മൈക്രോഫോണും സ്പീക്കറും നൽകിയിട്ടുണ്ട്. ഫോൺ പോക്കറ്റിൽ ഇരിക്കുമ്പോൾ തന്നെ കണക്റ്റ് ചെയ്ത ഫയർ ബോൾട്ട് അൾട്ടിമേറ്റിലൂടെ വരുന്ന കോളുകൾ എടുക്കാനും കോളുകൾ വിളിക്കാനും സാധിക്കും.എസ്പിഒ2 ട്രാക്കിങ്, ഹാർട്ട്ബീറ്റ് മോണിറ്ററിങ്, സ്ത്രീകളുടെ ആരോഗ്യ ട്രാക്കിങ് എന്നിങ്ങനെയുള്ള ഹെൽത്ത് ഫീച്ചറുകളുമായിട്ടാണ് സ്മാർട്ട് വാച്ച് വരുന്നത്. സ്പോർട്സ് ഫീച്ചറുകളുടെ കാര്യത്തിലും ഈ വാച്ച് ഒട്ടും പിന്നിലല്ല. ഉറക്കവും സ്ത്രീകളുടെ ആർത്തവവും ട്രാക്ക് ചെയ്യാൻ ഈ വാച്ചിന് സാധിക്കും. സൈക്ലിങ്, നീന്തൽ പോലുള്ള സ്‌പോർട്‌സ് ട്രാക്കിങ്ങിന്റെ വലിയൊരു നിരയും ഈ വാച്ചിൽ ഫയർബോൾട്ട് നൽകിയിട്ടുണ്ട്.

Related Articles

Back to top button