Tech
Trending

മോട്ടോറോള എഡ്ജ് 30 പ്രോ പുറത്തിറക്കി

മോട്ടോറോളയുടെ പുതിയ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണ്‍ എഡ്ജ് 30 പ്രോ പുറത്തിറക്കി. 49999 രൂപയാണ് ഇതിന് വില. ക്വാല്‍കോമിന്റെ ശക്തിയേറിയ സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ വണ്‍ പ്രൊസസറാണ് ഈ ഫോണിന് ശക്തി പകരുന്നത്. ഫ്‌ളിപ്കാര്‍ട്ടില്‍ മാര്‍ച്ച് നാലിന് വില്‍പന ആരംഭിക്കും. ഫ്‌ളിപ്കാര്‍ട്ടില്‍ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 5,000 രൂപ ഡിസ്‌കൗണ്ട് ലഭിക്കും. റീട്ടെയില്‍ സ്റ്റോറുകളില്‍ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകളില്‍ 5000 രൂപ കാഷ്ബാക്ക് ആയി ലഭിക്കും. കൂടാതെ മോട്ടോറോള എഡ്ജ് പ്രോ ഉപഭോക്താക്കള്‍ക്ക് 10000 രൂപ വിലമതിക്കുന്ന റിലയന്‍സ് ജിയോ ആനുകൂല്യങ്ങളും ലഭിക്കും.6.7 ഇഞ്ച് 10 ബിറ്റ് ഒഎല്‍ഇഡി എച്ച്ഡിആര്‍10 പ്ലസ് ഡിസ്‌പ്ലേയാണ് മോട്ടോറോള എഡ്ജ് 30 പ്രോയ്ക്ക്. പ്രീമിയം ത്രീഡി സാറ്റിന്‍ മാറ്റ് ഗ്ലാസ് ആണിതിന്. ഐപി52 റേറ്റിങ് ഉള്ള വാട്ടര്‍ ഡസ്റ്റ് റസിസ്റ്റന്‍സും ഫോണിനുണ്ട്. 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട് സ്‌ക്രീനിന്.ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ വണ്‍ പ്രൊസസറില്‍ 8ജിബി എല്‍പിഡിഡിആര്‍5 റാം, 128 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ് എന്നിവയുണ്ട്.ട്രിപ്പില്‍ റിയര്‍ ക്യാമറയില്‍ 50 എംപി പ്രൈമറി സെന്‍സറും, 50 എംപി വൈഡ് ക്യാമറയുമാണുള്ളത്. മൂന്നാമത്തെ ക്യാമറ മാക്രോ ക്യാമറയാണ്. എച്ച്ഡിആര്‍10 പ്ലസ് ഫോര്‍മാറ്റില്‍ 8കെ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ ഇതില്‍ സാധിക്കും. 60 എംപി ആ ണ് സെല്‍ഫി ക്യാമറ.ആന്‍ഡ്രോയിഡ് 12 സ്‌റ്റോക്ക് വേര്‍ഷന്‍ ഓഎസ് ആണ് ഫോണിന്. ആന്‍ഡ്രോയിഡ് 13, 14 അപ്‌ഡേറ്റുകള്‍ ഇതില്‍ ലഭിക്കുമെന്നും കമ്പനി പറഞ്ഞു.ഡോള്‍ബി അറ്റ്‌മോസ് സര്‍ട്ടിഫിക്കേഷനുള്ള സ്റ്റീരിയോ സ്പീക്കറുകളാണിതിന്. 4800 എംഎഎച്ച് ബാറ്ററിയില്‍ 68 വാട്ട് ടര്‍ബോ ചാര്‍ജിങ് സൗകര്യമുണ്ട്. 15 മിനിറ്റില്‍ 50 ശതമാനം ചാര്‍ജ് ചെയ്യാനാവും.

Related Articles

Back to top button