Big B
Trending

കൊക്കൂൺ 2021: 12-13 തിയതികളിൽ നടക്കും

സൈബർ സുരക്ഷാ രംഗത്തെ രാജ്യത്തെ തന്നെ ഏറ്റവും വലിയ കോൺഫറൻസായ കേരള പൊലീസിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന കൊക്കൂൺ 14–ാം പതിപ്പ് ചീഫ് ഓഫ് ഡിഫൈൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് ഉദ്ഘാടനം ചെയ്യും. നവംബർ 12–13 തിയതികളിൽ വെർച്വൽ പ്ലാറ്റ്ഫോമിലാണ് കോൺഫറൻസ്. യുഎഇ സർക്കാരിലെ സൈബർ സെക്യൂരിറ്റി തലവൻ ഡോ. മുഹമ്മദ് ആൽ കുവൈറ്റി, യുഎഇയിലെ റോയൽ ഓഫിസ് ഒഫ് ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് ബിൻ ഫൈസൽ ആൽ ഖസ്മിയുടെ ചെയർമാൻ എച്ച്.ഇ. തോമസ് സലേഖി, ഐഎസ്ആർഒ ചെയർമാൻ ഡോ. കെ.ശിവൻ, ടെക്മഹേന്ദ്ര എംഡി ആൻഡ് സിഇഒ സി.പി. ഗുർനാനി തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തും. ഡിജിപി അനിൽകാന്ത് ഐപിഎസ്, എഡിജിപിയും കൊക്കൂൺ ഓർ​ഗനൈസറുമായ മനോജ് എബ്രഹാം ഐപിഎസ് തുടങ്ങിയവരും പങ്കെടുക്കും.കോൺഫറൻസിനു മുന്നോടിയായി 10, 11 തിയതികളിൽ വിവിധ സൈബർ വിഷയങ്ങളെക്കുറിച്ച് വി​ഗ്ധർ നയിക്കുന്ന പ്രീ കോൺഫറൻസും നടക്കും. അതിജീവനം, അഭിവൃദ്ധി, അനുരൂപനം എന്നതാണ് ഇത്തവത്തെ കോൺഫറൻസ് തീം. ലോക്ഡൗൺ കാലഘട്ടത്തിൽ ഓൺലൈനിലൂടെയുള്ള തട്ടിപ്പുകളും അതിനുള്ള പ്രതിരോധങ്ങളുമാണ് കോൺഫറൻസ് പ്രധാനമായും ചർച്ച ചെയ്യുന്നത്. സ്കൂളുകൾ ഉൾപ്പെടെ ഓൺലൈൻ ക്ലാസിലേക്ക് മാറിയതോടെ സംസ്ഥാനത്തും ഇത്തരത്തിൽ നിരവധി കുറ്റകൃത്യങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ സുരക്ഷ കുട്ടികൾക്ക് വരെ പ്രയോചനകരമാകുന്ന തരത്തിലാണ് കോൺഫറൻസ് നടത്തുന്നത്. ഇതിനകം തന്നെ 5000 പേർ കോൺഫറൻസിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്തു കഴിഞ്ഞു. കോൺഫറൻസിൽ പങ്കെടുക്കുന്നവർക്ക് ഇത്തവണയും റജിസട്രേഷൻ സൗജന്യമാണ്. എൻജിനീയറിങ് കോളേജ് വിദ്യാർഥികൾക്ക്, വുമൺ ഇൻ സൈബർ സെക്യൂരിറ്റി വിഭാ​ഗങ്ങളിലും ഇത്തവണ പ്രത്യേക ട്രാക്ക് ഉണ്ടായിരിക്കും. കഴിഞ്ഞ വർഷം വൻ വിജയം കൈവരിച്ചതിനെ തുടർന്നാണ് ഇത്തവണയും കോവിഡ് സാഹചര്യത്തിൽ വെർച്വലിൽ നടത്താൻ തീരുമാനിച്ചത്. കോവിഡ് കാലഘട്ടത്തിൽ ഡിജിറ്റൽ ലോകം നേരിടുന്ന വെല്ലുവിളികളും അവ മറികടക്കുന്നതിന് ആവശ്യമായ പരിഹാരങ്ങളും രാജ്യാന്തര തലത്തിൽ ചർച്ച ചെയ്യുന്നതിനായാണ് കൊക്കൂൺ 2021 നടക്കുന്നത്.

Related Articles

Back to top button