Tech
Trending

വണ്‍പ്ലസ് 9RT, ബഡ്‌സ് Z2 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

വൺപ്ലസ് 9ആർടി സ്മാർട്ഫോൺ, ബഡ്സ് സെഡ് 2 എന്നിവ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 42,999 രൂപയാണ് വൺപ്ലസ് 9 ആർടിയുടെ വില. 4,999 രൂപയാണ് ബഡ്സ് സെഡ് 2-ന്റെ വില.ഗെയിമിങിന് അനുയോജ്യമാവും വിധം മികച്ച പ്രവർത്തനക്ഷമതയാണ് ഫോണിന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇതിലെ ട്രിപ്പിൾ റിയർ ക്യാമറയിൽ 50 എംപി സോണി ഐഎംഎക്സ് 766 പ്രധാന സെൻസർ ആയി നൽകിയിരിക്കുന്നു. ഒഐഎസ്, നൈറ്റ് സ്കേപ്പ് മോഡ് സംവിധാനങ്ങളും ഇതിലുണ്ട്.ക്വാൽകോം സ്നാപ്ഡ്രാഗൺ 888 പ്രൊസസറിന്റെ പിൻബലത്തിൽ 2 ജിബി വരെയുള്ള എൽപിഡിഡിആർ5 റാമും 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജും ഫോണിനുണ്ട്. 120 ഹെർട്സ് റിഫ്രഷ്റേറ്റുള്ള ഫുൾഎച്ച്ഡിപ്ലസ് ആൾ ആക്ഷൻ ഒഎൽഇഡി ഡിസ്പ്ലേ ആണിതിന്. 600 ഹെർട്സ് ടച്ച് റെസ്പോൺസ് റേറ്റും ഇതിനുണ്ട്.29 മിനിറ്റുകൊണ്ട് ബാറ്ററി മുഴുവനായും ചാർജ് ചെയ്യാൻ സാധിക്കുന്ന റാപ്പ് ചാർജ് സാങ്കേതികവിദ്യയും ഇതിൽ നൽകിയിരിക്കുന്നു. ശക്തിയേറിയ വൈഫൈ ആന്റിനയാണ് ഇതിനെന്നും കമ്പനി പറയുന്നു.11 എംഎം ബാസ്സ് ട്യൂൺഡ് ഡൈനാമിക് ഡ്രൈവറുകളാണ് വൺപ്ലസ് ബഡ്സ് സെഡ് 2 ൽ നൽകിയിരിക്കുന്നത് . ഡോൾബി അറ്റ്മോസ് ശബ്ദ സംവിധാനമുണ്ട്. 40 ഡെസിബൽ ആക്റ്റീവ് നോയ്സ് കാൻസലേഷനാണിതിന്. 38 മണിക്കൂർ ബാറ്ററി ലൈഫ് ഇതിന് വാഗ്ദാനം ചെയ്യുന്നു. ഐപി55 വാട്ടർ സ്വെറ്റ് റെസിസ്റ്റൻസും ബഡ്സിനുണ്ട്.

Related Articles

Back to top button