Tech
Trending

യൂട്യൂബില്‍ ഡിസ്‌ലൈക്കുകളുടെ എണ്ണം ഒഴിവാക്കുന്നു

യൂട്യൂബ് വീഡിയോകളിൽ ഇനി ഡിസ് ലൈക്കുകളുടെ എണ്ണം കാണില്ല. ഈ മാറ്റം ഉൾപ്പെടുത്തി പുതിയ അപ്ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് യൂട്യൂബ്. വീഡിയോകളോട് അനിഷ്ടം രേഖപ്പെടുത്തിയതിന്റെ കണക്കുകൾ പ്രദർശിപ്പിക്കുന്നത് ഉപഭോക്താവിന്റെ ആസ്വാദനത്തെ പലരീതിയിലും ബാധിക്കാൻ സാധ്യതയുണ്ടെന്ന് കണക്കിലെടുത്താണ് പുതിയ തീരുമാനം. ഇത് വീഡിയോ ക്രിയേറ്റർമാർക്ക് നേരെയുള്ള ഡിസ്ലൈക്ക് ആക്രമണങ്ങൾ ചെറുക്കാൻ സഹായിക്കുമെന്നും യൂട്യൂബ് വിശ്വസിക്കുന്നു.അതേസമയം ഡിസ് ലൈക്ക് ബട്ടൻ നീക്കം ചെയ്യില്ല. മറിച്ച് എത്രപേർ വീഡിയോ ഡിസ് ലൈക്ക് ചെയ്തുവെന്നുള്ള എണ്ണം പൊതുജനങ്ങളെ കാണിക്കില്ല. ബട്ടനിൽ ക്ലിക്ക് ചെയ്ത് വീഡിയോകളോടുള്ള അനിഷ്ടം രേഖപ്പെടുത്താൻ തുടർന്നും സാധിക്കും.ചില വീഡിയോകൾക്ക് ഡിസ് ലൈക്കുകൾ നൽകാൻ ബോധപൂർവമുള്ള കാമ്പയിനുകൾ നടക്കാറുണ്ട്. അത് പൊതുവിൽ വീഡിയോ ക്രിയേറ്റർമാരെ വിപരീതമായി ബാധിക്കുന്നുമുണ്ട്.വീഡിയോ ക്രിയേറ്റർമാർക്ക് നേരെയുള്ള സൈബർ ആക്രമണങ്ങൾക്ക് തടയിടുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരീക്ഷണങ്ങൾക്കൊടുവിലാണ് ഈ മാറ്റങ്ങൾ അവതിരിപ്പിക്കുന്നത് എന്ന് യൂട്യൂബ് അധികൃതർ വിശദീകരിക്കുന്നു.അതേസമയം, ക്രിയേറ്റർമാർക്ക് യൂട്യൂബ് സ്റ്റുഡിയോയിൽ (YouTube Studio) അവരുടെ വീഡിയോയുടെ പ്രകടനത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളോടൊപ്പം ഡിസ്ലൈക്ക് രേഖപ്പെടുത്തിയവരുടെ റിപ്പോർട്ടും കാണാൻ സാധിക്കും.ഡിസ്ലൈക്കുകളുടെ എണ്ണത്തിന് പകരം തംബ്സ് ഡൗൺ ബട്ടണിന് താഴെ ”ഡിസ്ലൈക്ക്” എന്ന വാക്ക് ദൃശ്യമാകുന്നതുൾപ്പെടെ ഡിസ്ലൈക്ക് എണ്ണം നീക്കം ചെയ്യുന്നതിനായി കമ്പനി വ്യത്യസ്ത ഡിസൈനുകൾ പരീക്ഷിച്ചിരുന്നു എന്ന് ടെക്ക് ക്രഞ്ച് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ശ്രദ്ധിക്കപ്പെടുന്ന തരത്തിലുള്ള പുതിയ ഡിസൈൻ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്.ഫേസ്ബുക്ക് നേരത്തെ തന്നെ ന്യൂസ് ഫീഡുകളിൽ വരുന്ന സ്റ്റോറികൾക്ക് ഡിസ്ലൈക്ക് ബട്ടൺ (Dislike Reaction) ഒരു പരീക്ഷണം എന്ന പോലെ അവതരിപ്പിച്ചിരുന്നു. എന്നാൽ പലരും അതിനെ ദുരുപയോഗം ചെയ്യുന്നു എന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ അത് നീക്കം ചെയ്യുകയായിരുന്നു.

Related Articles

Back to top button