Big B
Trending

ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ബ്രാൻഡായി ടാറ്റ ഗ്രൂപ്പ്

രാജ്യത്തെ വിവിധ മേഖലകളിൽ ബിസിനസ് വ്യാപിപ്പിച്ചിരിക്കുന്ന ടാറ്റ ഗ്രൂപ്പ് തന്നെ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ബ്രാൻഡ്. മൂല്യം 2,500 കോടി ഡോളർ കടന്നതായി ബ്രാൻഡ് ഫിനാൻസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ആഗോള ബ്രാൻഡ് മൂല്യനിർണ്ണയ കൺസൾട്ടൻസി സ്ഥാപനം എല്ലാ വർഷവും നടത്തുന്ന മൂല്യനിർണയത്തിൽ ആണ് ടാറ്റ തുടർച്ചയായ വർഷങ്ങളിൽ ഒന്നാം സ്ഥാനം നിലനിർത്തുന്നത്. ഐടി കമ്പനിയായ ഇൻഫോസിസ് ആണ് ഇന്ത്യയിലെ ബ്രാൻഡ് മൂല്യമേറിയ കമ്പനികളിൽ രണ്ടാം സ്ഥാനത്ത്.ടാറ്റ ഗ്രൂപ്പിൻെറ ബ്രാൻഡ് മൂല്യം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10.3 ശതമാനം ഉയർന്ന് 2,640 കോടി ഡോളറായി. ഏതെങ്കിലും ഇന്ത്യൻ ബ്രാൻഡ് ഇത്രയും ഉയർന്ന മൂല്യം നേടുന്നത് ആദ്യമായി ആണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2023ൽ ബ്രാൻഡ് ഫിനാൻസ് ഗ്ലോബൽ 500 ബ്രാൻഡുകളുടെ പട്ടികയിലെ ആദ്യ 100 സ്ഥാനങ്ങളിൽ ഇടംനേടിയ ഒരേയൊരു ഇന്ത്യൻ ബ്രാൻഡ് ടാറ്റ ഗ്രൂപ്പായിരുന്നു. ഡിജിറ്റലൈസേഷൻ ശക്തിപ്പെടുത്തിയും വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോയിലൂടെയും കഴിഞ്ഞ രണ്ട് വർഷമായി ഗ്രൂപ്പ് ശക്തമയ പരിവർത്തനത്തിന് സാക്ഷ്യം വഹിക്കുകയാണ്.അതുപോലെ ഏറ്റവും മൂല്യമേറിയ 10 ബ്രാൻഡുകളുടെ പട്ടികയിൽ മഹീന്ദ്ര ഗ്രൂപ്പ് പുതിയതായി ഇടം നേടിയിട്ടുണ്ട്. 700 കോടി ഡോളറിൻെറ ബ്രാൻഡ് മൂല്യവുമായി ഏഴാം സ്ഥാനത്താണ് ഗ്രൂപ്പ്. 15 ശതമാനമാണ് ബ്രാൻഡ് മൂല്യത്തിലെ വളർച്ച.

Related Articles

Back to top button