
സ്മാര്‍ട്ട്വാച്ചുകള്‍ക്ക് നാള്‍ക്കുനാള്‍ പ്രിയം ഏറിവരികയാണ്. ഇപ്പോഴിതാ 2,000 രൂപയ്ക്ക് താഴെയുള്ള പുതിയ സ്മാര്‍ട്ട്വാച്ചുമായി എത്തിയിരിക്കുകയാണ് ബോട്ട്. ബോട്ട് വേവ് ഇലക്ട്ര എന്ന ഈ സ്മാര്ട്ട്വാച്ചില് ബ്ലൂടൂത്ത് കോളിങ് ഫീച്ചറും ബോട്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാച്ചില്‍ 50 നമ്പരുകള്‍ സ്റ്റോര്‍ ചെയ്യാനുള്ള സൗകര്യവുമുണ്ട്. 100-ലധികം ഫിറ്റ്നസ് ആക്ടിവിറ്റികളും വാച്ചില്‍ ഉള്‍പ്പെടുത്തിയിട്ടിട്ടുണ്ട്. 1.81 ഇഞ്ചിന്റെ HD ഡിസ്പ്ലെയോട് കൂടിയാണ് വാച്ച് എത്തിയിരിക്കുന്നത്. ഏഴ് ദിവസത്തെ ബാറ്ററി ലൈഫും കമ്പനി അവകാശപ്പെടുന്നു. രണ്ട് ഗെയിമും വേവ് ഇലക്ട്രയില്‍ നല്‍കിയിട്ടുണ്ട്. ഗാനങ്ങള്‍ നിയന്ത്രിക്കാനും ഫോണിലെ ക്യാമറ കണ്ട്രോള് ചെയ്യാനുള്ള സൗകര്യവും വാച്ചിലുണ്ട്. ബോട്ട് വേവ് ഇലക്ട്രയുടെ ഇന്ത്യയിലെ വില 1,799 രൂപയാണ്. ബോട്ടിന്റെ വെബ്സൈറ്റിലൂടെയും ആമസോണിലൂടെയും വേവ് ഇലക്ട്ര ലഭ്യമാണ്. ഇളം നീല, കറുപ്പ്, നീല, ചെറി ബ്ലോസം എന്നിങ്ങനെയുള്ള നിറങ്ങളിലുള്ള സിലിക്കണ്‍ സ്ട്രാപ്പോട് കൂടിയാണ് വാച്ച് എത്തിയിരിക്കുന്നത്.