Tech
Trending

എഫ്ബിയിലും ഇന്‍സ്റ്റഗ്രാമിലും ബ്ലൂ ടിക്കും അധിക സുരക്ഷയും ഫീച്ചറുകളും അവതരിപ്പിച്ചു

ഇന്ത്യയിലുള്ള ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് അവരുടെ യഥാര്‍ത്ഥ അക്കൗണ്ട് വെരിഫൈ ചെയ്യുന്നതിനുള്ള സൗകര്യം അവതരിപ്പിച്ച് മെറ്റ. ഫേസ്ബുക്കിന്റെ ഡെസ്‌ക്ടോപ്പ് പതിപ്പില്‍ വെരിഫിക്കേഷന്‍ ലഭിക്കുന്നതിന് 599 രൂപയാണ് പ്രതിമാസ നിരക്ക്. ഇന്‍സ്റ്റാഗ്രാമിന്റേയും ഫേസ്ബുക്കിന്റേയും ആന്‍ഡ്രോയിഡ് ഐഒഎസ് പതിപ്പുകളില്‍ വെരിഫിക്കേഷന്‍ ലഭിക്കുന്നതിന് 699 രൂപയാണ് പ്രതിമാസ നിരക്ക്.സര്‍ക്കാര്‍ ഐഡി കാര്‍ഡുകള്‍ പരിശോധിച്ചാണ് ഉപഭോക്താക്കളെ തിരിച്ചറിയുക. ഒരു സെല്‍ഫി വീഡിയോയും നല്‍കണം. ട്വിറ്ററിന് സമാനമാണ് ഈ സംവിധാനമെങ്കിലും ലെഗസി വെരിഫൈഡ് ബാഡ്ജുകള്‍ മെറ്റ നല്‍കും. സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്നവര്‍ക്ക് വെരിഫൈഡ് ബാഡ്ജ്, വ്യാജ അക്കൗണ്ടുകളില്‍ നിന്നുള്ള അധിക സംരക്ഷണം സുരക്ഷാ നിരീക്ഷണം ടു ഫാക്ടര്‍ ഒതന്റിക്കേഷന്‍ സംരക്ഷണം എന്നിവ ലഭിക്കും. ഇതിന് പുറമെ ഫെയ്സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും സ്റ്റോറികള്‍ക്കും റീല്‍സിനും വേണ്ടിയുള്ള എക്സ്ലൂസീവ് സ്റ്റിക്കറുകള്‍ ഉള്‍പ്പടെയുള്ള അധിക ഫീച്ചറുകളും ലഭിക്കും. എന്നാൽ വാണിജ്യ സ്ഥാപനങ്ങള്‍ മെറ്റ വെരിഫൈഡ് സബ്‌സ്‌ക്രിപ്ഷന് അര്‍ഹരല്ല. എന്നാല്‍ അവര്‍ക്ക് വേണ്ടിയുള്ള സബ്‌സ്‌ക്രിപ്ഷന്‍ ഒരുക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നുണ്ട്.

Related Articles

Back to top button