Big B
Trending

കുതിച്ചുയർന്ന് രാജ്യത്ത് ബാങ്ക് വായ്പ

രാജ്യത്ത് ബാങ്ക് വായ്പാ വളർച്ച ശക്തമായ നിലയിലാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.സാമ്പത്തിക പ്രവർത്തനങ്ങളിലെ ഉണർവിന്റെ സൂചനയാണിത്.ബാങ്ക് വായ്പ സെപ്റ്റംബർ പാദത്തിൽ രേഖപ്പെടുത്തിയത് മുൻകൊല്ലം ഇതേ പാദത്തെ അപേക്ഷിച്ച് 17.2% വളർച്ചയാണ്. തൊട്ടുമുൻപത്തെ ത്രൈമാസത്തിൽ14.2% വളർച്ചയാണുണ്ടായത്. എല്ലാ ബാങ്ക് വിഭാഗങ്ങളും മികച്ച വായ്പ വളർച്ച നേടി.നിക്ഷേപ വളർച്ച 9.8% ആണ്. സ്ഥിര നിക്ഷേപങ്ങളിൽ 10.2% വളർച്ചയും സേവിങ്സ് ബാങ്ക് നിക്ഷേപങ്ങളിൽ 9.4%, കറന്റ് അക്കൗണ്ടിൽ 8.8% എന്നിങ്ങനെയും വളർച്ചയുണ്ടായി. രാജ്യത്തെ വായ്പ– നിക്ഷേപ അനുപാതം 74.8% ആണ്.മുൻത്രൈമാസത്തിൽ ഇത് 73.5% ആയിരുന്നു. മെട്രോനഗര മേഖലകളിൽ 87.6% ആണ് വായ്പ–നിക്ഷേപ അനുപാതം.

Related Articles

Back to top button