Tech
Trending

ഇന്ത്യക്കാര്‍ക്കായി പുത്തൻ ഫീച്ചറുകളൊരുക്കി ആപ്പിള്‍ ഐഓഎസ് 15

ഐഫോണുകളിലേക്കായുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പായ ഐഓഎസ് 15 ഇപ്പോൾ ഉപയോക്താക്കൾക്ക് ഡൗൺലോഡ് ചെയ്തെടുക്കാം. ഒട്ടനവധി പുതിയ സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ പതിപ്പ് എത്തിയിരിക്കുന്നത്. ഇന്ത്യക്കാരെ ലക്ഷ്യമിട്ട് പ്രയോജനകരമായ ഒരുകൂട്ടം സൗകര്യങ്ങളും ഐഓഎസ് 15 ൽ ഉൾപ്പെടുത്തിയിരിക്കുന്നു.ഇന്ത്യൻ ഉപയോക്താക്കൾക്ക് ഇനി ആപ്പിൾ മെസേജസ് ആപ്പിലെ നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്യാനും ഓൺ ചെയ്യാനും സാധിക്കും. അപരിചിതരായവർ, പണമിടപാടുകൾ, പ്രമോഷനുകൾ എന്നിങ്ങനെ വേർതിരിച്ചാണ് നോട്ടിഫിക്കേഷനുകൾ നിയന്ത്രിക്കുക.പലപ്പോഴും ശല്യക്കാരായി മാറുന്ന പ്രമോഷണൽ മെസേജുകളുടെ നോട്ടിഫിക്കേഷനുകൾ അകറ്റി നിർത്താൻ ഇത് സഹായിക്കും.ക്യാമറ ആപ്പ് വഴി ക്യുആർ കോഡുകൾ സ്കാൻ ചെയ്യുമ്പോൾ യുപിഐ ആപ്പുകൾ തിരഞ്ഞെടുക്കാനുള്ള സൗകര്യം ഉൾപ്പെടുത്തി. ഒന്നിലധികം യുപിഐ ആപ്പുകൾ ഉപയോഗിക്കുന്നവർക്ക് ഇത് ഏറെ പ്രയോജനപ്പെടും. മാത്രവുമല്ല ക്യാമറ ആപ്പിലൂടെ തന്നെ പേമെന്റ് ആപ്പുകളിൽ ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാം.ഒപ്പം ഉർദു-ഇംഗ്ലീഷ്, തമിഴ്-ഇംഗ്ലീഷ്, തെലുങ്ക്-ഇംഗ്ലീഷ്, ഗുജറാത്തി-ഇംഗ്ലീഷ് ഭാഷാ നിഘണ്ടുകൾ ഐഓഎസ് 15 ൽ ലഭിക്കും.ഉറുദു, ബംഗാളി, തമിഴ്, മറാത്തി, ഗുജറാത്തി, മലയാളം, തെലുങ്ക്, കന്നഡ, ഒഡിയ തുടങ്ങിയ ഭാഷകളിൽ സ്മാർട് റിപ്ലൈ ഫീച്ചറും ഐഓസ് 15 ൽ ഉണ്ട്.

Related Articles

Back to top button