Tech
Trending

പുത്തൻ സബ്‌സ്‌ക്രിപ്ഷന്‍ സേവനം ആരംഭിച്ച് മെറ്റ

ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പുതിയ സബ്‌സ്‌ക്രിപ്ഷന്‍ സേവനം ആരംഭിച്ച് മെറ്റ. വെരിഫിക്കേഷന്‍ ബാഡ്ജ് ഉള്‍പ്പടെ ഒരു കൂട്ടം അധിക സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടാണ് സബ്‌സ്‌ക്രിപ്ഷന്‍ സേവനം ഒരുക്കിയിരിക്കുന്നത്. വെരിഫിക്കേഷന്‍ ബാഡ്ജിനെ കൂടാതെ, അക്കൗണ്ടിന് കൂടുതല്‍ സംരക്ഷണവും പിന്തുണയും വിസിബിലിറ്റിയും റീച്ചും പുതിയ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു.പ്രതിമാസം 11.99 ഡോളര്‍ മുതല്‍ 14.99 ഡോളര്‍ വരെയാണ് ഐഒഎസ് ആപ്പിലൂടെ സബ്‌സ്‌ക്രിപ്ഷന്‍ വാങ്ങുമ്പോഴുള്ള നിരക്ക്. കണ്ടന്റ് ക്രിയേറ്റര്‍മാരെയാണ് പ്രധാനമായും ഇത് ലക്ഷ്യമിടുന്നത്. മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗാണ് തന്റെ ഇന്‍സ്റ്റാഗ്രാം സേവനത്തിലൂടെ പുതിയ സേവനം പ്രഖ്യാപിച്ചത്. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പ്രത്യേകം സബ്‌സ്‌ക്രിപ്ഷനുകള്‍ എടുക്കണം. വരുമാനത്തിനുള്ള പുതിയ മാര്‍ഗമായാണ് ഈ സബ്‌സ്‌ക്രിപ്ഷന്‍ സേവനത്തെ കമ്പനികള്‍ കാണുന്നത്. നേരത്തെ പരസ്യ വിതരണത്തെ ആശ്രയിച്ചായിരുന്നു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെ വരുമാനം. എന്നാല്‍ ശക്തമായ നിയന്ത്രണങ്ങള്‍ പരസ്യ വിതരണത്തില്‍ വന്നത് കമ്പനികള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. ഇതിന് പുറമെ പൊതുവിലുള്ള സാമ്പത്തികമാന്ദ്യവും കമ്പനികളെ ബാധിച്ചിട്ടുണ്ട്. അടുത്തിടെ ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയാ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് അധിക ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന സബ്‌സ്‌ക്രിപ്ഷന്‍ സേവനങ്ങള്‍ ആരംഭിച്ചിരുന്നു.

Related Articles

Back to top button