Tech
Trending

സ്മാര്‍ട്ട് ഫ്രിഡ്ജുമായി ആമസോണ്‍

ആമസോൺ ഒരു സ്മാർട് ഫ്രിഡ്ജ് നിർമിക്കാനുള്ള ശ്രമത്തിലാണെന്ന് റിപ്പോർട്ട്. പ്രൊജക്ട് പൾസ് എന്ന് പേരിട്ടിരിക്കുന്ന ഈ പ്രൊജക്ട് ആമസോണിന്റെ ഫിസിക്കൽ സ്റ്റോർസ് യൂണിറ്റിന് കീഴിലാണ് നടക്കുന്നത്. കമ്പനിയുടെ ആമസോൺ ഗോ ഉത്പന്നങ്ങളും ഫിസിക്കൽ സ്റ്റോർസ് യൂണിറ്റാണ് കൈകാര്യം ചെയ്യുന്നത്.ഫ്രിഡ്ജിൽ വെക്കുന്ന ഉത്പന്നങ്ങളുടെ കാലാവധി എപ്പോൾ തീരുമെന്ന് ട്രാക്ക് ചെയ്യുക, ഫ്രിഡ്ജിലുള്ള പലചരക്ക് സാധനങ്ങൾക്ക് അനുസരിച്ചുള്ള റസിപ്പികൾ നിർദേശിക്കുക, ആമസോൺ ഫ്രെഷിൽനിന്നു വോൾ ഫുഡ്സ് (Whole Foods) സ്റ്റോറിൽനിന്നു സാധനങ്ങൾ ഓർഡർ ചെയ്യുക തുടങ്ങിയ ജോലികൾ ചെയ്യാൻ ഈ ഫ്രിഡ്ജിന് സാധിക്കും.സ്മാർട് ഫ്രിഡ്ജ് എന്ന ആശയം അവതരിപ്പിക്കുന്ന ആദ്യ കമ്പനിയല്ല ആമസോൺ.സാധനങ്ങൾ വാങ്ങാൻ സഹായിക്കുന്നതും ഭക്ഷണങ്ങൾ തിരിച്ചറിയാൻ കഴിവുള്ളതുമായ റഫ്രിജറേറ്ററുകൾ എൽജിയും, സാംസങുംപ്രഖ്യാപിച്ചിട്ടുണ്ട്.ഈ ഉത്പന്നം ആമസോൺ വിപണിയിലെത്തിക്കുമോ ഇല്ലയോ എന്ന് ഇപ്പോൾ പറയുന്നില്ലെന്നും അങ്ങനെ സംഭവിക്കുകയാണെങ്കിൽ മറ്റ് നിർമാതാക്കളുമായി സഹകരിച്ചായിരിക്കും അത് സാധ്യമാക്കുകയെന്നും ആമസോണിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് കംപ്യൂട്ടർ ഡയറക്ടർ ഗോപി പ്രശാന്ത് പറഞ്ഞു.

Related Articles

Back to top button