Tech
Trending

വിവോ വൈ55എസ് 5ജി (2023) വിപണിയിൽ അവതരിപ്പിച്ചു

വിവോയുടെ പുതിയ ഹാൻഡ്സെറ്റ് വിവോ വൈ55എസ് (2023) തയ്‌വാനിൽ പുറത്തിറങ്ങി. വിവോ വൈ55എസ് (2023) വലിയൊരു ഐപിഎസ് എൽസിഡി സ്‌ക്രീനുമായാണ് വരുന്നത്.2021 ൽ അവതരിപ്പിച്ച ഇതേ മോഡലിന്റെ പരിശഷ്കരിച്ച പതിപ്പാണിത്. വിവോ വൈ55എസ് (2023) ന്റെ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 7,990 എൻടിഡി ( ഏകദേശം 21,000 രൂപ) ആണ് വില. അതേസമയം 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 8,490 എൻടിഡിയും ( ഏകദേശം 22,700 രൂപ) വില നൽകണം. ഗാലക്‌സി ബ്ലൂ, സ്റ്റാർ ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ വരുന്നത്. പുതിയ വിവോ വൈ55എസ് 5ജി (2023) ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് വിപണികളിൽ എത്തുമോ എന്നതിനെക്കുറിച്ച് വിവോ വ്യക്തമാക്കിയിട്ടില്ല.വിവോ വൈ55എസ് (2023) ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 12ലാണ് പ്രവർത്തിക്കുന്നത്. 6.58-ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഡിസ്‌പ്ലേയ്ക്ക് (2408 × 1080 പിക്സലുകൾ) 20: 9 ആസ്പെക്റ്റ് റേഷ്യോ, 60Hz റിഫ്രഷ് റേറ്റ്, 90.6 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷ്യോ എന്നിവയുണ്ട്. 6 ജിബി വരെ റാമുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 700 ആണ് പ്രോസസർ.എൽഇഡി ഫ്ലാഷോടുകൂടിയ f/1.8 അപ്പേർച്ചർ ലെൻസുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസറും f/2.4 അപ്പേർച്ചർ ലെൻസുള്ള 2 മെഗാപിക്സൽ മാക്രോ സെൻസറും നയിക്കുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് വിവോ വൈ55എസ് (2023) വരുന്നത്. f/1.8 അപ്പേർച്ചർ ലെൻസുള്ള 8 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ.18W ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി.

Related Articles

Back to top button