Tech
Trending

വണ്‍ പ്ലസ് 10-ല്‍ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗണ്‍ 8ജെന്‍ 1 പ്രൊസസര്‍

വൺ പ്ലസിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ സ്മാർട്ഫോൺ വൺപ്ലസ് 10-ൽ ക്വാൽകോം പുറത്തിറക്കിയ ഏറ്റവും പുതിയ പ്രൊസസർ ചിപ്പായ സ്നാപ്ഡ്രാഗൺ 8 ജെൻ 1 ആയിരിക്കും ഉണ്ടാവുകയെന്ന് സ്ഥിരീകരിച്ച് കമ്പനി സി.ഇ.ഒ. പെറ്റ് ലോ. ക്വാൽകോമിന്റെ ഏറ്റവും വിലകൂടിയ പ്രൊസസർ ചിപ്പാണിത്. അടുത്തവർഷമായിരിക്കും വൺ പ്ലസ് പുതിയ ഫ്ളാഗ്ഷിപ്പ് മോഡലുകൾ പുറത്തിറക്കുക.ഏറെ നാളുകളായി വൺപ്ലസ് 10 ഫോണിനെ കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. അതിലൊന്നാണ് ഫോണിൽ സ്നാപ്ഡ്രാഗൺ 8 ജെൻ 1 പ്രൊസസറായിരിക്കും ഉണ്ടാവുക എന്നത്. ഇക്കാര്യമാണ് ഇപ്പോൾ കമ്പനി മേധാവി സ്ഥിരീകരിച്ചിരിക്കുന്നത്.’വരുംതലമുറയിലെ പുതിയ ഉൽപന്നങ്ങളിൽ ഈ പുതിയ ചിപ്പ് സെറ്റ് ഉപയോഗിക്കും’ എന്നാണ് ലാവോ പറഞ്ഞത്. സോഷ്യൽ മീഡിയ നെറ്റ്വർക്കായ വീബോയിൽ പങ്കുവെച്ച ലാവോയുടെ പോസ്റ്റ് ‘ഫോൺ അറീന’ റിപ്പോർട്ട് ചെയ്തത്.ജനുവരി അവസാനത്തോടെ വൺപ്ലസ് 10 പുറത്തിറക്കിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയിലായിരിക്കും ആദ്യം ഇത് എത്തുക. മാർച്ച്, ഏപ്രിൽ മാസമാകുമ്പോഴാകും മറ്റ് രാജ്യങ്ങളിലേക്ക് ഫോൺ അവതരിപ്പിക്കുക.പുതിയ ഉൽപന്നങ്ങൾ എന്നാണ് അദ്ദേഹം പറഞ്ഞത്. വൺ പ്ലസ് 10 എന്നോ വൺ പ്ലസ് 10 പ്രോ എന്നോ പേരെടുത്ത് പറഞ്ഞിട്ടില്ല. വൺ പ്ലസ് പുറത്തിറക്കാൻ പോവുന്നത് വൺപ്ലസ് 10 സീരീസ് സ്മാർട്ഫോണുകളാണെന്നതിനാൽ തീർച്ചയായും ആ പ്രസ്താവന ഈ ഫോണുകളെ കുറിച്ചാണെന്ന് ഉറപ്പിക്കാം. മാത്രവുമല്ല, സ്നാപ്ഡ്രാഗൺ 8 ജെൻ 1 പ്രൊസസറിലുള്ള ഫോണുകൾ താമസിയാതെ വിപണിയിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.എന്തായാലും ഏറ്റവും മികച്ച സ്മാർട്ഫോൺ സാങ്കേതികവിദ്യ തന്നെയായിരിക്കും വൺ പ്ലസ് 10-ൽ. അതുകൊണ്ടുതന്നെ സ്നാപ്ഡ്രാഗൺ 8 ജെൻ 1 പ്രൊസസറിന് തന്നെയാണ് സാധ്യത.വൺ പ്ലസ് 10 ഫോണുകളിൽ 125 വാട്ട് അതിവേഗ ചാർജിങ് ഉണ്ടാവുമെന്നും 5000 എം.എ.എച്ച്. ബാറ്ററിയായിരിക്കും ഇതിനെന്നും അഭ്യൂഹങ്ങളുണ്ട്. 6.7 ഇഞ്ച് ക്യുഎച്ച്ഡി ഡിസ്പ്ലേയായിരിക്കും ഇതിന്. 120 ഹെർട്സ് റിഫ്രഷ് റേറ്റുമുണ്ടാവും. എൽ.ഇ.ഡി. ഫ്ളാഷോട് കൂടിയ ട്രിപ്പിൾ റിയർ ക്യാമറയുമുണ്ടാവും.

Related Articles

Back to top button