മൂന്നാം ദിവസവും തകര്‍ച്ച നേരിട്ടതോടെ അദാനി ഓഹരികളുടെ വിപണി മൂല്യത്തില്‍ അഞ്ച് ലക്ഷം കോടി രൂപ നഷ്ടമായി. അദാനി ഗ്രീന്‍ എനര്‍ജി(17.35ശതമാനം), അദാനി ട്രാന്‍സ് മിഷന്(20ശതമാനം), അദാനി ടോട്ടല്‍ ഗ്യാസ് (20ശതമാനം), അദാനി പവര്‍(5ശതമാനം), എന്‍ഡിടിവി(4.99ശതമാനം), അദാനി വില്‍മര്‍(5ശതമാനം), എസിസി(17.38ശതമാനം) എന്നീ ഓഹരികളാണ് തിങ്കളാഴ്ചയും നഷ്ടത്തിലായത്. അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ് മിഷന് എന്നീ ഓഹരികളില്‍ കനത്ത തകര്‍ച്ച തുടരുകയാണ്. അതേസമയം, പത്ത് ഓഹരികളില്‍ മൂന്നെണ്ണം നേട്ടത്തിലേയ്ക്ക് തിരിച്ചെത്തുകയും ചെയ്തു. രണ്ടു ദിവസത്തെ തിരിച്ചടിയ്ക്കു ശേഷം അദാനി എന്റര്‍പ്രൈസസ്(4.30ശതമാനം), അദാനി പോര്‍ട്സ് (1.88ശതമാനം), അംബുജ സിമന്റ്സ്(4.23ശതമാനം) എന്നീ ഓഹരികള്‍ നേട്ടത്തിലേയ്ക്ക് തിരിച്ചെത്തി.
Related Articles
Check Also
Close
-
എച്ച്.ഡി.എഫ്.സി ഇനി എച്ച്.ഡി.എഫ്.സി ബാങ്ക് മാത്രംJune 27, 2023