Big B
Trending

റെക്കോഡ് തകർച്ചയിലേക്ക് കൂപ്പുകുത്തി രൂപ

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. യുഎസ് കറന്‍സിക്കെതിരെ 79.37 നിലവാരത്തിലാണ് ചൊവാഴ്ച രൂപ ക്ലോസ് ചെയ്തത്.വന്‍തോതില്‍ വിദേശ നിക്ഷേപം രാജ്യത്തുനിന്ന് പുറത്തേയ്‌ക്കൊഴുകുന്നതിനാല്‍ കനത്ത സമ്മര്‍മാണ് രൂപ നേരിടുന്നത്. നടപ്പ് കലണ്ടര്‍വര്‍ഷത്തില്‍ ഇതുവരെ 2.29 ലക്ഷം കോടി രൂപ രാജ്യത്തെ മൂലധന വിപണിയില്‍നിന്ന് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ പിന്‍വലിച്ചുകഴിഞ്ഞു.കുത്തനെ കൂടുന്ന വ്യാപാര കമ്മിയാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്. 2021 ജൂണിനെ അപേക്ഷിച്ച് 62ശതമാനമാണ് വ്യാപാര കമ്മിയിലുള്ള വര്‍ധന. 2022 ജൂണിലെ കണക്കുപ്രകാരം 25.6 ബില്യണ്‍ ഡോളറായാണ് കമ്മി ഉയര്‍ന്നത്.2022 മൂന്നാം പാദമാകുമ്പോഴേയ്ക്കും രൂപയുടെ മൂല്യം 82 നിലവാരത്തിലേയ്ക്ക് താഴാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് കര്‍ശന പണനയവുമായി മുന്നോട്ടുപോയാല്‍ ഡോളര്‍ വീണ്ടും കരുത്തുനേടും. ഇത് രൂപയുടെ മൂല്യം വീണ്ടും ഇടിയാനിടയാക്കും.

Related Articles

Back to top button