Big B
Trending

മുകേഷ് അംബാനി ബാറ്ററി നിര്‍മാണത്തിലേക്ക് ചുവടുവയ്ക്കുന്നു

ഒരു സുപ്രധാന മേഖലയിൽ കൂടി ആധിപത്യം ഉറപ്പിക്കാനിറങ്ങുകയാണ് ഇന്ത്യയിലെ ബിസിനസ് പ്രമുഖരായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ബാറ്ററി നിര്‍മാണം അടക്കമുള്ള പുതിയ ഊര്‍ജ മേഖലയിലേക്ക് കാലെടുത്തു വച്ചിരിക്കുകയാണ് റിലയന്‍സ് ഗ്രൂപ്പ്.


എണ്ണ എന്ന പരമ്പരാഗത ഊര്‍ജ മേഖലയിലൂടെ കരുത്താര്‍ജിച്ച റിലയന്‍സ് ഗ്രൂപ്പ് പുതിയ ഊര്‍ജ സംഭരണ രീതിയായ ബാറ്ററി നിര്‍മാണത്തിലേക്കും തിരിയുകയാണ്.അതിവേഗം മാറ്റങ്ങൾ സംഭവിക്കുന്ന ഈ മേഖലയില്‍ അനന്ത സാധ്യതകളാണ് പെട്ടെന്നു തുറക്കപ്പെട്ടിരിക്കുന്നത്. ഇതായിരിക്കാം അംബാനിയുടെ ശ്രദ്ധ ഇങ്ങോട്ടു തിരിച്ചിരിക്കുന്നത്.ഊര്‍ജ മേഖലയില്‍ പുതിയ വസ്തുക്കള്‍ ഉപയോഗിച്ച് കൂടുതല്‍ ശുദ്ധവും പ്രകൃതി സൗഹാര്‍ദപരവുമായ രീതിയില്‍ ഊര്‍ജ സംഭരണത്തിനുള്ള മാര്‍ഗങ്ങളൊരുക്കാനുള്ള ശ്രമത്തിലാണ് റിലയൻസ്.അടുത്ത പത്ത് വര്‍ഷത്തിനിടയില്‍ മുകേഷ് അംബാനി 1500 കോടി ഡോളര്‍ വരെ ഈ മേഖലയില്‍ നിക്ഷേപം നടത്തിയേക്കുമെന്നാണ് സൂചന. ബാറ്ററികള്‍, പുനഃചംക്രമണം ചെയ്യാവുന്ന ഊര്‍ജങ്ങൾ, പുതിയ ഇന്ധനങ്ങള്‍ എന്നീ മേഖലകളില്‍ ഉടന്‍ തുറക്കാനിരിക്കുന്നത് ഏകദേശം 5000 കോടി ഡോളറിന്റെ സാധ്യതകളാണെന്നും വിലയിരുത്തലുണ്ട്.

Related Articles

Back to top button