Big B
Trending

വൈദ്യുതി വിതരണക്കമ്പനികൾക്ക് ലൈസൻസ് വേണ്ടെന്ന് നിർദേശം

വൈദ്യുതി ബില്ലിന്റെ കരടിൽ കേന്ദ്രം വീണ്ടും ഭേദഗതി വരുത്തി. ഏതു കമ്പനിക്കും ലൈസൻസില്ലാതെ വൈദ്യുതിവിതരണം ഏറ്റെടുക്കാമെന്നാണു നിർദേശം.വിതരണ മേഖലയിലെ സ്വകാര്യവത്കരണത്തിന് ആക്കംകൂട്ടാനുള്ള വ്യവസ്ഥകളാണ് പുതുതായി ഉൾപ്പെടുത്തിയത്.


പുതിയ നിർദ്ദേശപ്രകാരം ഒരു പ്രദേശത്ത് ഒരേ ശൃംഖലയിൽനിന്നു വിതരണംചെയ്യാൻ വിവിധ കമ്പനികൾക്ക് അനുമതിയുണ്ടാവും. കമ്പനികൾക്ക് അവർ തിരഞ്ഞെടുത്ത സ്ഥലത്ത് താത്പര്യമുള്ള ഉപഭോക്താക്കൾക്ക് വൈദ്യുതി വിതരണം ചെയ്യാം. ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള കമ്പനികളെ തിരഞ്ഞെടുക്കാം.ലൈസൻസിനുപകരം വൈദ്യുതി റെഗുലേറ്ററി കമ്മിഷനിൽ രജിസ്റ്റർ ചെയ്താൽമതി. ഒന്നിലധികം സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന മേഖലകളിൽ കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ മുമ്പാകെ രജിസ്റ്റർ ചെയ്യണം.പുതിയ നിർദേശങ്ങളെ കേരളം എതിർത്തു. ലൈസൻസ് വേണ്ടെന്നുവെക്കുന്നത് വിതരണക്കമ്പനികൾക്കുമേൽ റെഗുലേറ്ററി കമ്മിഷനുള്ള നിയന്ത്രണങ്ങൾ ഇല്ലാതാക്കും. വൈദ്യുതി വിതരണംചെയ്യുന്ന കമ്പനികളെ തീരുമാനിക്കാനും അനുമതിനൽകാനും സംസ്ഥാനങ്ങൾക്ക് അധികാരമില്ലാത്ത നിർദേശങ്ങൾ ഫെഡറൽ തത്ത്വങ്ങൾക്ക് എതിരാണെന്ന് കേരളം ചൂണ്ടിക്കാട്ടി. എന്നാൽ ഇന്ന് ആരംഭിക്കുന്ന പാർലമെൻറ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നാണു സൂചന.

Related Articles

Back to top button