Tech
Trending

ട്വിറ്ററിന് പകരമാകുമോ ‘കൂ’

മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ‘കൂ’വിന് വൻപ്രചാരമാണ് ലഭിക്കുന്നത്. ട്വിറ്റർ ഉൾപ്പടെയുള്ള പ്രധാന സമൂഹമാധ്യമങ്ങളിലെല്ലാം തന്നെ കൂ ഒരു ചർച്ചയായിക്കഴിഞ്ഞു. ഒപ്പം വിവിധ മന്ത്രാലയങ്ങൾ കൂ പ്ലാറ്റ്ഫോമിൻറെ ഭാഗമായിട്ടുമുണ്ട്. ഏറ്റവുമൊടുവിൽ കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലാണ് കൂ വിൽ ചേർന്നതെന്നാണ് സൂചന.


കർഷക പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ഒരുകൂട്ടം ട്വിറ്റർ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്ര സർക്കാരിൻറെ ആവശ്യം ട്വിറ്റർ അംഗീകരിക്കാൻ തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് ട്വിറ്ററിന് പകരം ഉപയോഗിക്കാവുന്ന സേവനമെന്ന നിലയിൽ കൂ പ്ലാറ്റ്ഫോന്റെ പ്രചാരം വ്യാപകമായത്. 10 മാസം മുൻപാണ് കൂ പ്ലാറ്റ്ഫോം അവതരിപ്പിച്ചത്. ഇന്ത്യയുടെ ആത്മനിർഭർ ഭാരത് ആപ്പ് ഇന്നൊവേഷൻ ചലഞ്ചിൻറെ ഭാഗമായാണ് കൂ വികസിപ്പിച്ചത്. ട്വിറ്ററിന് സമാനമായാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. ഇതിൽ നാം പങ്കുവയ്ക്കുന്ന പോസ്റ്റിനെ കൂ എന്നാണ് വിളിക്കുക. ഒപ്പം ഫേസ്ബുക്കിലെ ലൈക്ക് ബട്ടണ് സമാനമാണ് കൂ വിലെ ലൈക്ക് ബട്ടണും. നിലവിൽ ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം, ഇന്ത്യ പോസ്റ്റ്, ഡിജിറ്റൽ ഇന്ത്യ, നാഷണൽ ഇൻഫർമാറ്റിക്സ് സെൻറർ, കോമൺ സർവീസ് സെൻറർ, സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് ആൻഡ് കസ്റ്റംസ് തുടങ്ങിയവയ്ക്ക് കൂ വിൽ വെരിഫൈഡ് അക്കൗണ്ടുകളുണ്ട്.

Related Articles

Back to top button