Startup
Trending

സൈബർ കുറ്റകൃത്യങ്ങൾ തെളിയിക്കാൻ കേരളത്തിൽ നിന്നൊരു സ്റ്റാർട്ടപ്പ് കമ്പനി

സൈബർ ഫോറൻസിക് രംഗത്ത് മികച്ച സൗകര്യങ്ങളുമായി എത്തിയിരിക്കുകയാണ് കേരളത്തിൽ നിന്നുളൊരു സ്റ്റാർട്ടപ്പ് കമ്പനി. സൈബർ ഫോറൻസിക് രംഗത്തെ നൂതന ടെക്നോളജികൾ ഉപയോഗിക്കുന്ന അലിബൈ ഗ്ലോബൽ എന്ന ഈ കമ്പനിക്ക് ഡിജിറ്റൽ ഫോറൻസിക് ലാബുമുണ്ട്. 1.3 കോടി രൂപയുടെ ഓർഡറുകളാണ് കമ്പനിക്ക് ഇതുവരെ ലഭിച്ചിരിക്കുന്നത്. കേരള പോലീസിൻറെയും ഫോറൻസിക് സയൻസ് ലാബിൻറെയും സിഡാക്കിന്റേയും ഒട്ടേറെ പ്രൊജക്ടുകൾ കമ്പനി ഏറ്റെടുത്തിട്ടുണ്ട്.


സ്വകാര്യ മേഖലയിലെ സൈബർ അന്വേഷണങ്ങൾക്കും കമ്പനിയുടെ സേവനങ്ങൾ ലഭ്യമാണ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള സൈബർ അതിക്രമങ്ങൾ കണ്ടെത്താനും വീഡിയോ കളും ചിത്രങ്ങളും സൈബർ ലോകത്തു നിന്ന് നീക്കം ചെയ്യാനും സിനിമ ഉൾപ്പെടെയുള്ള വീഡിയോ മോഷണങ്ങളും ദുരുപയോഗവും തടയാനും കമ്പനിക്ക് സാധിക്കും. ഇൻറലിജൻസ് ഏജൻസികളും എൻഐഎ പോലുള്ള ഭീകരവിരുദ്ധ ഏജൻസികളും ഉപയോഗിക്കുന്ന വിവിധതരം വിദേശ സോഫ്റ്റ്‌വെയറുകളുടെ ഇന്ത്യയിലെ വിതരണ, സേവന കരാറുകളും കമ്പനി തേടിയിട്ടുണ്ടെന്നും സിഡാക്ക് മുൻ സീനിയർ ഡയറക്ടറും അലിബൈ ടെക്നിക്കൽ ഡയറക്ടറുമായ വി.കെ ഭദ്രൻ പറഞ്ഞു.

Related Articles

Back to top button