Tech

ബിഗ് ബാസ്കറ്റിലെ രണ്ടു കോടി ഉപഭോക്താക്കളുടെ വ്യക്തിഗതവിവരങ്ങൾ ചോർന്നു

ഓൺലൈൻ ചരക്ക് വില്പന സേവനമായ ബിഗ് ബാസ്കറ്റിലെ രണ്ടു കോടിയിലേറെ ഉപഭോക്താക്കളുടെ വ്യക്തിഗതവിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ഉപഭോക്താക്കളുടെ വിവരങ്ങൾ 40,000 ഡോളറിലേറെ വിലയ്ക്ക് ഡാർക്ക് വെബ്ബിൽ വിൽപ്പനക്ക് എത്തിച്ചിരിക്കുന്നു. 15 ജിബി വരെ വലിപ്പമുള്ള ഡാറ്റയാണ് ഡാർക്ക് വെബ്ബിൽ ലഭ്യമായിരിക്കുന്നത്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ സുരക്ഷാ രഹസ്യ അന്വേഷണ ഏജൻസിയായ സൈബർ ഇങ്കാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.


ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിഗ് ബാസ്കറ്റ് സൈബർ സെൽ ഇതുസംബന്ധിച്ച പരാതി നൽകിയിട്ടുണ്ട്. ഒപ്പം ക്രെഡിറ്റ് കാർഡ് പോലെയുള്ള വിശദാംശങ്ങൾ സുരക്ഷിതമാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കൂടാതെ ഡാറ്റാ ചോർച്ചയുണ്ടായ അവരുടെ പേരു വിവരങ്ങളും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കളുടെ പേര്, ഇ മെയിൽ ഐഡി, മൊബൈൽ നമ്പർ, ജനനത്തീയതി, വിലാസം, ഐപി വിലാസം സം തുടങ്ങിയവയാണ് ഡാർക്ക് വെബ്ബിൽ ലഭ്യമായിട്ടുള്ളത്.

Related Articles

Back to top button