Startup
Trending

വെയ്ബിയോയിൽ ഓഹരി നിക്ഷേപം നടത്തി ഭാരതി എയർടെൽ

ക്ലൗഡ് ഓഫറുകൾ വർദ്ധിപ്പിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായി പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയർടെൽ ടെക് സ്റ്റാർട്ടപ്പായ വെയ്ബിയോയുടെ തന്ത്രപ്രധാനമായ ഓഹരികൾ വാങ്ങിയതായി പ്രഖ്യാപിച്ചു. അതിവേഗം വളരുന്ന എയർടെൽ സ്റ്റാർട്ടപ്പ് ആക്സിലറേഷൻ പ്രോഗ്രാമിൽ ചേരുന്ന അഞ്ചാമത്തെ സ്റ്റാർട്ടപ്പാണ് തിരുവനന്തപുരം ആസ്ഥാനമായുള്ള വെയ്ബിയോ.
ഐ ഡി സിയുടെ കണക്കനുസരിച്ച്, 2024 ഓടെ ഇന്ത്യയിലെ പബ്ലിക് ക്ലൗഡ് സർവീസ് മാർക്കറ്റ് 7.1 മില്യൺ യുഎസ് ഡോളറിലെത്താൻ സാധ്യതയുണ്ട്. ഇതിനുള്ളിൽ ക്ലൗഡ് അധിഷ്ഠിത പ്ലാറ്റ്ഫോമുകളിലേക്ക് ബിസിനസ് പ്രക്രിയ നീങ്ങുമ്പോൾ ക്ലൗഡ് ടെലിഫോണി വിപണി അതിവേഗം വളരും. എൻറർപ്രൈസസ് ക്ലൗഡ് ടെലിഫോണി വിഭാഗത്തിനായി വെയ്ബിയോ കട്ടിങ് എഡ്ജ് അനലറ്റിക്സ് ഉപകരണങ്ങൾ നിർമ്മിച്ചതായി എയർടെൽ അവകാശപ്പെടുന്നു.

മൾട്ടി ക്ലൗഡ് പ്രോഡക്റ്റ് ആൻഡ് സൊല്യൂഷൻസ് ബിസിനസായ എയർടെൽ ക്ലൗഡ് ഉൾപ്പെടെ 2500ലധികം വൻകിട സംരംഭങ്ങൾക്കും ഒരു ദശലക്ഷത്തിലധികം വളർന്നുവരുന്ന ബസ്സുകൾക്കും എയർടെൽ സേവനം നൽകുന്നുവെന്ന് കമ്പനി റെഗുലേറ്റിംഗ് ഫയലിങ്ങിൽ പറഞ്ഞു.
തങ്ങളുടെ സ്റ്റാർട്ട് ആക്സിലറേറ്റർ പ്രോഗ്രാമിലേക്ക് വെയ്ബിയോയെ കൂട്ടിച്ചേർക്കുന്നതിൽ സന്തോഷമുണ്ടെന്നും എയർടെലിന്റെ വേൾഡ് ക്ലാസ് ക്ലൗഡ് എക്കോസിസ്റ്റത്തിന്റെ ഭാഗമായി അവരുടെ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനുള്ള ഒരു പ്ലാറ്റ്ഫോം അവർക്ക് ലഭിക്കുമെന്നും ഭാരതി എയർടെലിന്റെ ചീഫ് പ്രൊഡക്ട് ഓഫീസർ ആദർശ് നായർ പറഞ്ഞു.

Related Articles

Back to top button