
വീഡിയോ കോൺഫറൻസിങ് സേവനമായ സൂം അപ്ലിക്കേഷൻ തങ്ങളുടെ എല്ലാ ഉപഭോക്താക്കൾക്കും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഫീച്ചർ നൽകാനൊരുങ്ങുന്നതായി ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു.ഇതിലൂടെ സൂം മീറ്റിങ്ങുകൾ കൂടുതൽ സ്വകാര്യവും സുരക്ഷിതവുമാകുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. അടുത്ത ആഴ്ച മുതൽ ഈ സൗകര്യം ലഭ്യമായി തുടങ്ങും.

എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡായ വീഡിയോ കോളുകളുടെ സ്ക്രീനിനു മുകളിൽ ഇടത്തേക്ക് കോർണസിലായി പച്ച നിറത്തിലുള്ള ഷീൽഡ് ലോഗോയിൽ പാഡ് ലോക്ക് ചിഹ്നം കാണാം. കൂടാതെ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡായ ഒരു വീഡിയോ സ്കൂളിൽ ഒരേസമയം 200 അംഗങ്ങളെ ഉൾപ്പെടുത്താനും സാധിക്കും. നാല് ഘട്ടങ്ങളിലായിട്ടായിരിക്കും ഈ എൻക്രിപ്ഷൻ ലഭ്യമായി തുടങ്ങുക. തുടക്കത്തിൽ ടെക്നിക്കൽ പ്രിവ്യൂ എന്ന നിലയിലായിരിക്കും ഇത് ലഭ്യമാവുക.എല്ലാവർക്കും ലഭിക്കുന്നതിനു മുൻപ് അഭിപ്രായങ്ങൾ അറിയുന്നതിന് വേണ്ടിയാണിത്. മീറ്റിംഗുകളിൽ അന്യർ നുഴഞ്ഞു കയറുന്നത് ഒഴിവാക്കുന്നതിനും സ്വകാര്യത ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് കമ്പനി എൻക്രിപ്ഷൻ കൊണ്ടുവന്നിരിക്കുന്നത്.