Auto
Trending

വരവറിയിച്ച് ഹ്യുണ്ടായി കാസ്‍പര്‍

കാസ്‍പര്‍ എന്ന പേരില്‍ നിര്‍മ്മിക്കുന്ന മൈക്രോ എസ്‍യുവിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി.എ.എക്​സ്​ ഒന്ന്​ എന്ന കോഡ്​ നാമത്തിൽ അറിയപ്പെട്ടിരുന്ന മൈക്രോ എസ്​.യു.വിയുടെ പൂർണ രൂപത്തിലുള്ള ചിത്രങ്ങളും​ പുറത്തുവന്നു.വാഹനം ആഗോള തലത്തില്‍ പ്രദര്‍ശിപ്പിച്ചതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വെന്യു കോംപാക്ട് എസ്‌യുവിക്ക് താഴെയായി സ്ഥാനം പിടിക്കുന്ന ഈ വാഹനം ദക്ഷിണ കൊറിയയിൽ ആദ്യമെത്തുമെന്നും പിന്നാലെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ വില്‍പ്പനയ്ക്ക് എത്തിയേക്കും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഹ്യുണ്ടായി ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള ഹാച്ചാബാക്ക് മോഡലുകളായ സാന്‍ട്രോ, ഐ10 നിയോ തുടങ്ങിയ വാഹനങ്ങള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന കെ1 പ്ലാറ്റ്‌ഫോമിലായിരിക്കും കാസ്‍പറും ഒരുങ്ങുകയെന്നാണ് വിവരം. അരങ്ങേറ്റത്തിനു മുന്നോടിയായി ‘കാസ്പറി’ന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഉൽപാദനത്തിനു തുടക്കമായിട്ടുണ്ട്. സെപ്റ്റംബറോടെ കാർ വിപണിയിലെത്തുമെന്നാണു പ്രതീക്ഷ. മികച്ച ലുക്കാണ് കാസ്പറിന്റെ പ്രധാന ആകർഷണം. റെട്രോ ഡിസൈനിലാണ് കാസ്പറിന്റെ ബോഡി. ഹ്യുണ്ടായ്​ വെന്യുവിനോടാണ്​ മുന്നിൽ നിന്ന്​ നോക്കുമ്പോൾ കാസ്​പറിന്​ കൂടുതൽ സാമ്യം തോന്നുക. മുൻവശത്ത് ചെറിയ ഡേടൈം റണ്ണിങ് ലാംപും വലിയ ഹെഡ്‌ലാംപുകളുമുണ്ട്. കൂടാതെ സൺറൂഫ് അടക്കമുള്ള സൗകര്യങ്ങളും. വാഹനത്തിന് സവിശേഷമായ ഡിസൈൻ വിശദാംശങ്ങളാണ്​ ഹ്യുണ്ടായ്​ നൽകിയിരിക്കുന്നത്​. മുന്നിൽ സ്പ്ലിറ്റ്-എൽഇഡി ഹെഡ്‌ലാമ്പ് സെറ്റപ്പ് ലഭിക്കും. ബ്രാൻഡ് ലോഗോയ്‌ക്കൊപ്പം ഗ്ലോസ് ബ്ലാക്ക് പാനലിൽ എൽഇഡി ഡിആർഎല്ലുകൾ സ്ഥാപിച്ചിരിക്കുന്നു. അതേസമയം, എൽഇഡി വളയങ്ങളുള്ള വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ ബമ്പറിൽ സ്ഥാനം പിടിച്ചിരിക്കുന്നു. ഹ്യുണ്ടായി ഗ്രാന്‍റ് ഐ10 നിയോസിലെ 82 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ഈ എസ്.യു.വിയുടെ റെഗുലര്‍ പതിപ്പില്‍ നല്‍കുക. വിദേശ നിരത്തുകളില്‍ ഓട്ടോമാറ്റിക് മാനുവല്‍ ട്രാന്‍സ്മിഷനില്‍ കാസ്‍പര്‍ എത്തിയേക്കും. 2024-ഓടെ കാസ്പറിന്റെ ഇലക്ട്രിക് പതിപ്പും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വൈദ്യുതി മോട്ടറും ഗീയർ ബോക്സും പവർ ഇലക്ടോണിക്സും ഉൾപ്പെടുന്ന ബോർഗ്വാർണർ ഇന്റഗ്രേറ്റഡ് ഡ്രൈവ് മൊഡ്യൂൾ(ഐ ഡി എം) സഹിതമാവും ഈ പതിപ്പിന്റെ വരവ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button