
ഇമെയിൽ കോൺഫ്രൻസ് സേവനം വൻ വിജയമായതോടെ സ്വന്തമായി ഇ-മെയിൽ, കലണ്ടർ സേവനങ്ങൾ കൂടി ആരംഭിക്കാൻ പദ്ധതിയിട്ടിരിക്കുകയാണ് സൂം. വീഡിയോ കോൺഫറൻസ് രംഗത്ത് സൂം ആപ്പിന് മേൽക്കോയ്മയുണ്ടെങ്കിലും ഇ-മെയിൽ രംഗത്ത് ശക്തമായ മത്സരം നേരിടേണ്ടിവരും. മൈക്രോസോഫ്റ്റ് ഓഫീസ് 365 സേവനവും ഗൂഗിൾ ജി സ്യൂട്ട് സേവനവും ഈ രംഗത്ത് ശക്തമായി നിലനിൽക്കുന്നുണ്ട്.

ഒരു വെബ് ഇ-മെയിൽ സേവനത്തിനായി സൂം പ്രവർത്തിച്ചു വരികയാണെന്നും ഇതിൻറെ ആദ്യപതിപ്പ് തിരഞ്ഞെടുത്ത ചില ഉപഭോക്താക്കൾക്ക് മാത്രമായി 2021 ഓടെ ലഭ്യമാകുമെന്നും ദി ഇൻഫോർമേഷൻ റിപ്പോർട്ട് ചെയ്യുന്നു. ഒപ്പം പ്രത്യേക കലണ്ടർ ആപ്ലിക്കേഷനും സൂം വികസിപ്പിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ആപ്പിന് ശക്തമായ ഉപഭോക്തൃ അടിത്തറയുണ്ടെങ്കിലും സൗജന്യ ഉപഭോക്താക്കൾ വർദ്ധിച്ചുവരുന്നത് വരുമാനത്തെ കാര്യമായിത്തന്നെ ബാധിക്കുന്നുണ്ട്.