Auto
Trending

പുത്തൻ വാഹനത്തിന്റെ പേര് പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗണ്‍

ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ഇന്ത്യന്‍ നിരത്തുകള്‍ക്കായി ഒരുക്കുന്ന ഏറ്റവും പുതിയ സെഡാന്‍ വാഹനത്തിന്റെ പേര് ഔദ്യോഗികകമായി പ്രഖ്യാപിച്ചു. വെര്‍ട്യൂസ് എന്ന പേരില്‍ ഇന്ത്യയില്‍ എത്തുന്ന ഈ വാഹനം മാര്‍ച്ച് എട്ടിന് ആദ്യ പ്രദര്‍ശനം നടത്തുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. വരവറിയിച്ചുകൊണ്ടുള്ള ടീസറുകള്‍ ഫോക്‌സ്‌വാഗണിന്റെ ഔദ്യോഗിക സാമൂഹിക മാധ്യമങ്ങളില്‍ പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്.വെന്റോയുടെ പകരക്കാരനായാണ് വെര്‍ട്യൂസ് എത്തുകയെന്നെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ വെര്‍ട്യൂസ് എന്ന പേരില്‍ വെന്റോയുടെ സെഡാന്‍ മോഡല്‍ മുമ്പുതന്നെ എത്തിച്ചിട്ടുണ്ട്. എന്നാല്‍, ആഗോള നിരത്തുകളില്‍ മുമ്പ് എത്തിച്ചിട്ടുള്ള മോഡലില്‍ നിന്ന് പുതുക്കിയ ഡിസൈനിലായിരിക്കും വെര്‍ട്യൂസിന്റെ ഇന്ത്യന്‍ പതിപ്പ് എത്തുകയെന്നാണ് സൂചന.ഫോക്‌സ്‌വാഗണും സ്‌കോഡയും സംയുക്തമായി വികസിപ്പിച്ചെടുത്ത MQB AO IN പ്ലാറ്റ്‌ഫോമില്‍ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ എത്തിക്കുന്ന രണ്ടാമത്തെ മോഡലാണ് വെര്‍ട്യൂസ്. ടൈഗൂണാണ് ഈ പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയ ആദ്യ മോഡല്‍. അതേസമയം, ഈ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഇതിനോടകം രണ്ട് മോഡലുകള്‍ സ്‌കോഡ ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ട്. മിഡ്-സൈസ് എസ്.യു.വി. കുഷാക്, സെഡാന്‍ മോഡല്‍ സ്ലാവിയ എന്നിവയാണ് ഈ വാഹനങ്ങള്‍.രാജ്യത്തെ ഉപയോക്താക്കളുടെ സെഡാന്‍ സങ്കല്‍പ്പത്തെയും പ്രകടനത്തെയും പൂര്‍ണമായും തൃപ്തിപ്പെടുത്തുന്ന വാഹനമായിരിക്കും ഫോക്‌സ്‌വാഗണിന്റെ ഈ സെഡാന്‍ എന്നാണ് ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യയുടെ ബ്രാന്റ് ഡയറക്ടര്‍ ആശിഷ് ഗുപ്ത അവകാശപ്പെടുന്നത്.വെന്റോയുമായി താരതമ്യം ചെയ്യുമ്പോള്‍ എല്ലാ തരത്തിലും ഒരുപടി മുകളില്‍ നില്‍ക്കുന്ന വാഹനമായിരിക്കും വെര്‍ട്യൂസ് എന്നും ഭാവി ഡിസൈനാണ് ഈ വാഹനത്തിന്റെ സവിശേഷതയെന്നും ഫോക്‌സ്‌വാഗണ്‍ ഉറപ്പുനല്‍കുന്നു.4482 എം.എം. നീളം, 1751 എം.എം. വീതി, 1472 എം.എം. ഉയരം, 2651 എം.എം. ആണ് വീല്‍ബേസ് എന്നിങ്ങനെയാണ് ഈ വാഹനത്തിന്റെ അളവുകള്‍. എല്‍.ഇ.ഡി. പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, ഡി.ആര്‍.എല്‍, ക്രോമിയം ആവരണമുള്ള ഗ്രില്ല്, എല്‍.ഇ.ഡി.ടെയ്ല്‍ലാമ്പ് തുടങ്ങിയവ വെര്‍ട്യൂസിന് അഴകേകും. പത്ത് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എട്ട് ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഫുള്ളി ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയും ഇതില്‍ സ്ഥാനം പിടിക്കും.ടൈഗൂണിലേത് പോലെ രണ്ട് പെട്രോള്‍ എന്‍ജിനുകളായിരിക്കും വെര്‍ട്യൂസിലും. 108 ബി.എച്ച്.പി. പവറും 175 എന്‍.എം. ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും, 148 ബി.എച്ച്.പി. പവറും 250 എന്‍.എം. ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുമാണ് നല്‍കുക.

Related Articles

Back to top button