
മുകേഷ് അംബാനിയേയും ജാക് മായേയുമെല്ലാം മറികടന്ന് ചൈനയിലെ കുടിവെള്ള വ്യവസായിയായ ഷോങ് ഷാൻഷാൻ ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി. ബ്ലൂംബെർഗിന്റെ ശതകോടീശ്വര സൂചിക പ്രകാരം അദ്ദേഹത്തിൻറെ ആസ്തി ഈ വർഷം 70.9 ബില്യൺ ഡോളർ ഉയർന്ന് 77.8 ബില്യൺ ഡോളറിലെത്തി. ചുരുങ്ങിയ കാലം കൊണ്ട് ഒരു വ്യക്തി ഇത്രയും സമ്പത്ത് നേടുന്നത് ചരിത്രത്തിലാദ്യമായാണ്.

ചൈനയ്ക്ക് പുറത്ത് അത്രകണ്ട് പ്രശസ്തി നേടിയിട്ടില്ലാത്ത ഇദ്ദേഹം മാധ്യമപ്രവർത്തകനായും ആരോഗ്യ പരിരക്ഷാ മേഖലയിലും തൊഴിൽ ചെയ്തിട്ടുണ്ട്. ഇതിനെല്ലാം ശേഷമാണ് കുപ്പിവെള്ള വ്യവസായ മേഖലയിലേക്ക് കടന്നു വരുന്നത്.ഷോങിനു തൊട്ടുപിന്നിലുള്ള മുകേഷ് അംബാനിയുടെ ആസ്തി 76.9 ബില്യൺ ഡോളറാണ്. ചൈനയിൽനിന്നുള്ള കോളിൻ ഹുവാങ് 63.1 ബില്യൺ ഡോളറുമായി മൂന്നാം സ്ഥാനത്തും ടെൻസാന്റിന്റെ പോണി മാ 56 ബില്യൺ ഡോളറുമായി നാലാം സ്ഥാനത്തുമുണ്ട്.