
രാജ്യത്തെ മുൻനിര സ്മാര്‍ട് വാച്ച്, മറ്റു ഇലക്ട്രോണിക്സ്, ലൈഫ്‌സ്‌റ്റൈൽ ആക്‌സസറീസ് നിർമാതാക്കളായ സെബ്രോണിക്സിന്റെ പുതിയ സ്മാർട് വാച്ച് പുറത്തിറങ്ങി.സെബ്രോണിക്‌സ് ഐക്കണിക്-അൾട്രാ സ്മാർട് വാച്ച് ആണ് വിപണിയിലെത്തിയത്. പുതിയ സ്മാർട് വാച്ചുകൾ ഓറഞ്ച്, ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് വരുന്നത്.വാച്ചുകൾ ആമസോണിലൂടെ 3,299 രൂപയ്ക്ക് ലഭ്യമാണ്.സെബ്രോണിക്‌സ് ഐക്കണിക് അൾട്രാ സ്‌മാർട് വാച്ചിൽ 1.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുണ്ട്. മികവാർന്ന കാഴ്ചാനുഭവം നൽകുന്നതാണ് സ്‌ക്രീൻ. വാച്ച് ഐഡിൽ മോഡിൽ ആയിരിക്കുമ്പോൾ പോലും നോട്ടിഫിക്കേഷൻ ലഭിക്കാനായി ഓൾവെയ്സ് ഓൺ ഡിസ്‌പ്ലേ ഫീച്ചറും ഉണ്ട്.
നൂറിലധികം സ്‌പോർട്‌സ് മോഡ് ഉള്ള സ്‌മാർട് വാച്ചിൽ എസ്പിഒ2, ഹൃദയമിടിപ്പ്, രക്തസമ്മർദം, സ്ലീപ്പ് ട്രാക്കിങ് എന്നിവ നിരീക്ഷിക്കുകയും അളക്കുകയും ചെയ്യുന്ന വൈവിധ്യമാർന്ന സെൻസറുകളും ഉണ്ട്.സ്മാർട് വാച്ചിൽ ഇൻ-ബിൽറ്റ് സ്പീക്കറും മൈക്കും ഉണ്ട്. കൂടാതെ ബ്ലൂടൂത്ത് വി 5.1 + വി 3.0 എന്നിവയുടെ സേവനവും ലഭ്യമാണ്. ഇതിലൂടെ കോൾ ചെയ്യാനും സ്വീകരിക്കാനും ഒപ്പം ക്യാമറ, മ്യൂസിക് കണ്ട്രോൾ ഫീച്ചറുകൾ ഉപയോഗിക്കാനും സാധിക്കുന്നു. കൂടാതെ സ്ത്രീകൾക്കായി ആർത്തവ ട്രാക്കിങ് ഫീച്ചറും ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ ഫിറ്റ്നസ് പ്രേമികൾക്ക് അനുയോജ്യമായ ഒരു സ്മാർട് വാച്ച് കൂടിയാണിത്.ഗൂഗിൾ, സിരി തുടങ്ങിയ വോയിസ് അസിസ്റ്റന്റുകളെയും ഇത് പിന്തുണയ്ക്കുന്നു.സെബ്രോണിക്‌സ് ഐക്കണിക് അൾട്രാ IP67 റേറ്റിങ് ഉള്ള വാട്ടർപ്രൂഫ് സ്മാർട് വാച്ചാണ്. 260 എംഎഎച്ച് ആണ് ബാറ്ററി.30 ദിവസം വരെ സ്റ്റാൻഡ്-ബൈ സമയം ലഭിക്കുന്നതാണ് ബാറ്ററി.