
രാജ്യത്തെ മുൻനിര ഒടിടി പ്ലാറ്റ്ഫോമായ യപ് ടിവി പുതിയൊരു ഫ്ലാഷ് സെയിൽ കൂടി പ്രഖ്യാപിച്ചിരിക്കുന്നു. നവംബർ 25 മുതൽ 30 വരെയായിരിക്കും ഉപഭോക്താക്കൾക്ക് ഈ പുതിയ ഓഫർ ലഭ്യമാവുക. ഇന്ത്യയിലെ വിനോദ ഉള്ളടക്കങ്ങൾ ലോകത്താകമാനം എത്തിക്കുന്ന ഒടിടി പ്ലാറ്റ്ഫോമാണ് യപ് ടി വി.

നിലവിൽ യപ് ടിവിയിൽ അമേരിക്കയിലുടനീളം താങ്ക്സ്ഗിവിങ്, ബ്ലാക്ക് ഫ്രൈഡേ വിൽപ്പനകൾ നടക്കുന്നുണ്ട്. യപ് ടിവിലൂടെ ലോകത്തുടനീളമുള്ള ഇന്ത്യക്കാരിലേക്ക് പന്ത്രണ്ടിലധികം ഭാഷകളിലുള്ള ചാനലുകൾ എത്തുന്നുണ്ട്. ഓടിടി പ്ലാറ്റ്ഫോമുകളിൽ ഉത്സവകാല വിലകിഴിവ് സാധാരണമല്ലെന്നും എന്നാൽ തങ്ങൾ ഉപഭോക്താക്കൾക്ക് വിലക്കിഴിവ് നൽകുകയാണെന്നും യപ് ടിവി പറയുന്നു.