Tech
Trending

വാട്സ്ആപ്പിൽ ഉടൻ 3 പുത്തൻ അപ്‍ഡേയ്റ്റുകൾ:വിശദീകരിച്ച് സക്കർബർഗ്ഗ്

180-ഓളം രാജ്യങ്ങളിലായി ഏകദേശം 2 ബില്ല്യണിലധികം പേർ ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പ് ആണ് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ്. വാട്‌സ്ആപ്പ് മേധാവിത്വം പുലർത്താൻ ഒരു പ്രധാന ഘടകം അപ്‍ഡേയ്റ്റുകളാണ്. കൃത്യമായ ഇടവേളകളിൽ അവതരിപ്പിക്കുന്ന അപ്‍ഡേയ്റ്റുകളിൽ പലതും ഉപഭോക്താക്കളുടെ പ്രതികരണങ്ങൾക്കനുസരിച്ചുള്ളവയാണ്.വർഷങ്ങളായി വാട്സ്ആപ്പ് അപ്‍ഡേയ്റ്റുകൾ ആപ്പിനെ പരിഷ്കരിച്ചുകൊണ്ടേയിരിക്കുന്നു. ഈ വർഷവും ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ല. 3 പുത്തൻ ഫീച്ചറുകളാണ് വരും ദിവസങ്ങളിൽ വാട്സ്ആപ്പിൽ എത്തുക.


ഫേസ്ബുക്ക് സിഇഓ മാർക്ക് സക്കർബർഗ്ഗ് തന്നെയാണ് പുത്തൻ അപ്‍ഡേയ്റ്റുകളെപ്പറ്റി വാബീറ്റഇൻഫോ (WaBetaInfo) എന്ന വെബ്സൈറ്റുമായുള്ള അഭിമുഖത്തിൽ വിശദീകരിച്ചത്. മൾട്ടി ഡിവൈസ് സപ്പോർട്ടാണ് ഈ പുത്തൻ ഫീച്ചറുകളിൽ ഏറ്റവും പ്രധാനം.ഒരേ വാട്‌സ്ആപ്പ് അക്കൗണ്ട് വിവിധ ഇലക്ട്രിക്ക് ഡിവൈസുകളിൽ (മൊബൈൽ, ലാപ്ടോപ്പ്, ടാബ്, ഡെസ്ക്ടോപ്പ്) പ്രവർത്തിപ്പിക്കാനുള്ള സൗകര്യമാണ് ഇതൊരുക്കുന്നത്. വാട്സ്ആപ്പ് വെബിൽ ഒരു അക്കൗണ്ട് ഒരു ഡെസ്ക്ടോപ്പ് ഡിവൈസുമായി മാത്രമേ ബന്ധിപ്പിക്കാൻ സാധിക്കൂ എങ്കിൽ മൾട്ടി ഡിവൈസ് സപ്പോർട്ട് വരുന്നതോടെ 4 ഡിവൈസുകളുമായി ഒരു വാട്സാപ്പ് അക്കൗണ്ട് ബന്ധിപ്പിക്കാം.കഴിഞ്ഞ വർഷമാണ് തനിയെ അപ്രത്യക്ഷമാകുന്ന മെസ്സേജുകൾ (ഡിസപ്പിയറിങ്‌ മെസ്സേജ്) വാട്സ്ആപ്പിൽ എത്തിയത്. ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കിയ ഗ്രൂപ്പിലോ വ്യക്തിഗത ചാറ്റുകളിലോ അയക്കുന്ന മെസ്സേജുകൾ 7 ദിവസത്തിന് ശേഷം തനിയെ അപ്രത്യക്ഷമാവും. അതെ സമയം പുത്തൻ അപ്‍ഡേയ്റ്റിന്റെ ഭാഗമായി ഒരു വാട്സ്ആപ്പ് അക്കൗണ്ട് പൂർണമായും ഈ സംവിധാനം ഓൺ ചെയ്തിടാം. അതായത് അക്കൗണ്ടിലെ എല്ലാ ചാറ്റുകൾക്കും ഡിസപ്പിയറിങ്‌ മെസ്സേജ് ഓപ്ഷൻ ബാധകമാക്കാം.ഫോട്ടോകളും വീഡിയോകളും ലഭിക്കുന്ന വ്യക്തിക്ക് ഒരിക്കൽ മാത്രം കാണാൻ സാധിക്കുന്ന ‘വ്യൂ വൺസ്’ ആണ് മൂന്നാമത്തെ അപ്‍ഡേയ്റ്റ്. ഒരുക്കം ചാറ്റ് വിൻഡോ തുറന്നു നോക്കി അടച്ച ശേഷം പിന്നെയും അതെ ചാറ്റ് വിൻഡോ തുറന്നാൽ ഫോട്ടോകളും വീഡിയോകളും വ്യൂ വൺസ് സംവിധാനം ഓൺ ആണെങ്കിൽ പിന്നീട് കാണാൻ സാധിക്കില്ല.

Related Articles

Back to top button