
കളിപ്പാട്ടങ്ങൾ, ഉപകരണങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവയെല്ലാം വില്പനക്കെത്തിക്കാൻ തയ്യാറെടുക്കുകയാണ് യൂട്യൂബ്. എന്നാൽ അത് ആമസോണിലൂടെയോ ഫ്ലിപ്കാർട്ടിലൂടെയോ അല്ല. മറിച്ച് യൂട്യൂബിലൂടെ തന്നെ നേരിട്ട് വിൽക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിൻറെ ഭാഗമായി യൂട്യൂബ് വീഡിയോകളിൽ പ്രത്യക്ഷപ്പെടുന്ന ഉൽപ്പന്നങ്ങൾ യൂട്യൂബ് സോഫ്റ്റ്‌വെയറിൽ ടാഗ് ചെയ്യാൻ കമ്പനി ക്രിയേറ്റർമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും ഇതൊരു പരീക്ഷണമാണെന്ന് കമ്പനി പറയുന്നു.കൂടാതെ ഇത്തരം ഉൽപ്പന്നങ്ങൾക്കും മേൽ ക്രിയേറ്റർമാരുടെ പൂർണമായ നിയന്ത്രണമുണ്ടാകും. യൂട്യൂബിലൂടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് ഷോപ്പി ഫയലുമായി ചേർന്ന് ഒരു ഇകൊമേഴ്സ് സേവനം യൂട്യൂബുമായി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ ഗൂഗിൾ ആരംഭിച്ചുകഴിഞ്ഞു. യൂട്യൂബിനെ ആമസോൺ, ഫ്ലിപ്കാർട്ട്, ആലിബാബ ഗ്രൂപ്പ് പോലുള്ള ഉള്ള ഇകോമേഴ്സ് സ്ഥാപനങ്ങൾക്കൊപ്പം മത്സരിക്കാൻ പ്രാപ്തമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.