Tech
Trending

4ജി വേഗതയിൽ ഒന്നാമതെത്തി വി

കേരളത്തിലെ ഏറ്റവും വേഗതയാർന്നതും സ്ഥിരതയുള്ളതുമായ 4ജി നെറ്റ്‌വർക്ക്, രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ വിയുടെ ഗിഗാനെറ്റാണെന്ന് സ്ഥിതീകരിച്ച് ഊകല. ബ്രോഡ്ബാൻഡ് പരിശോധനയിലും വെബ് അധിഷ്ഠിത നെറ്റ്വർക്ക് ഡയഗ്നോസ്റ്റിക് ആപ്ലിക്കേഷനുകളിലും ആഗോളതലത്തിൽ മുൻനിരക്കാരാണ് ഊകല. കേരളത്തിലുടനീളമുള്ള 4ജി ഉപഭോക്താക്കൾക്കിടയിൽ നടത്തിയ സ്പീഡ് ടെസ്റ്റുകളുടെ അടിസ്ഥാനത്തിലാണ് ഊകല ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.


മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഗുജറാത്ത്, ഡൽഹി എന്നിവയടക്കമുള്ള നോർത്ത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും 4ജി വേഗതയുടെ കാര്യത്തിൽ വിയുടെ ഗിഗനെറ്റ് തന്നെയാണ് മുന്നിൽ. മുംബൈ,ഡൽഹി, ആഗ്ര, ഇൻഡോർ തുടങ്ങി രാജ്യത്തെ 120 പ്രധാന നഗരങ്ങളിലും വി തന്നെയാണ് മുൻപന്തിയിലുള്ളത്. 2020 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ മറ്റെല്ലാ ഓപ്പറേറ്റർമാരെയും താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും വേഗതയേറിയ ഡൗൺലോഡ്, അപ്‌ലോഡ് വേഗമാണ് വിയിൽ ലഭിച്ചത്.
നൂറുകോടിയോളം ഇന്ത്യക്കാർക്കാണ് വിയുടെ 4ജി കവറേജ് ഇപ്പോൾ ലഭിക്കുന്നത്. ഏറ്റവും പുതിയ സാങ്കേതിക വിന്യാസങ്ങളിലൂടെയും ഏറ്റവും വലിയ നെറ്റ്വർക്ക് ഏകീകരണത്തിലൂടെയും ഭാവിയിൽ വേണ്ട ഒരു നെറ്റ്‌വർക്ക് നിർമ്മിക്കാനുള്ള തങ്ങളുടെ ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് ഊകലയുടെ ഈ അംഗീകാരമെന്ന് വോഡഫോൺ ഐഡിയ ലിമിറ്റഡ് എംഡിയും സിഇഒയുമായ രവീന്ദ്രർ ടാക്കർ പറഞ്ഞു.

Related Articles

Back to top button