Auto
Trending

ഇലക്ട്രിക് വാഹന മേഖലയിൽ പുത്തൻ ലക്ഷ്യവുമായി ഒല

ഓൺലൈൻ ടാക്സി സേവനദാതാക്കളിൽ നിന്ന് ഇലക്ട്രിക് വാഹന നിർമാതാക്കൾ എന്ന ലേബലിലേക്കും വളർന്നിരിക്കുകയാണ് ഒല. ഇലക്ട്രിക് ഇരുചക്ര വാഹന ശൃംഖല കാര്യക്ഷമമാക്കുന്നതിനൊപ്പം ഇലക്ട്രിക് കാറുകളുടെ നിർമാണത്തിലേക്ക് ചുവടുവയ്ക്കുമെന്ന സൂചനയാണ് ഒലയുടെ മേധാവിയായ ഭവീഷ് അഗർവാൾ നൽകുന്നത്.2023-ഓടെ ഇലക്ട്രിക് കാറുകളുടെ നിർമാണം തുടങ്ങാനാണ് ഒല പദ്ധതി ഇടുന്നതെന്നാണ് സൂചന. ഇത് സംബന്ധിച്ച കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടില്ല. വരും വർഷങ്ങളിൽ ഇന്ത്യയിൽ വിൽക്കുന്ന ഇരുചക്ര വാഹനങ്ങളെല്ലാം ഇലക്ട്രിക് കരുത്തിലുള്ളവയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാവിയിൽ ഇന്ത്യയിൽ ഇലക്ട്രിക് വാഹന ഹബ്ബാക്കി മാറ്റുന്നതിന് കൂടുതൽ നിക്ഷേപകർ മുന്നിട്ടിറങ്ങണമെന്നും ഒലയുടെ സി.ഇ.ഒ. ഭവീഷ് അഗർവാൾ അഭിപ്രായപ്പെട്ടു. ഓഗസ്റ്റ് 15-നാണ് ഒലയുടെ ഇലക്ട്രിക് സ്കൂട്ടറുകൾ വിപണിയിൽ അവതരിപ്പിച്ചത്. ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണത്തിനായി കോടികൾ നിക്ഷേപിച്ച് തമിഴ്നാട്ടിൽ ഒലയുടെ വാഹന നിർമാണ പ്ലാന്റും ഒരുക്കിയിട്ടുണ്ട്.ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ഒല കാബുകൾക്കായി ഇലക്ട്രിക് കാറുകൾ സർവീസ് നടത്തുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഇത്തരം വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള സംവിധാനങ്ങളും ഒല ഉറപ്പാക്കുന്നുണ്ട്.

Related Articles

Back to top button