Tech
Trending

യൂട്യൂബ് വിഡിയോ ഇനി ഫോട്ടോ പോലെ സൂം ചെയ്യാം

ലോകത്തെ ഏറ്റവും ജനപ്രിയ വിഡിയോ പങ്കുവയ്ക്കല്‍ പ്ലാറ്റ്‌ഫോമുകളിലൊന്നായ യൂട്യൂബ് ഒരു പുതിയ ഫീച്ചര്‍ പരീക്ഷണാര്‍ഥം അവതരിപ്പിച്ചിരിക്കുകയാണ്.പിഞ്ച് ടു സൂം എന്ന ഈ ഫീച്ചര്‍ ഉപയോഗിച്ചാല്‍ യൂട്യൂബ് വിഡിയോയിലെ ഒരു ഭാഗം എട്ടു മടങ്ങ് വരെ സൂം ചെയ്യാമെന്നാണ് 9ടു5 ഗൂഗിളിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.പുതിയ ഫീച്ചര്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത് യൂട്യൂബിന്റെ പ്രീമിയം വരിക്കാര്‍ക്ക് മാത്രമാണ്.ആപ്പിളിന്റെ ഐഒഎസിലും ഗൂഗിളിന്റെ ആന്‍ഡ്രോയിഡിലുമുള്ള യൂട്യൂബിന്റെ മൊബൈല്‍ ആപ്പിലാണ് ഈ ഫീച്ചര്‍ ഇപ്പോള്‍ പരീക്ഷിക്കാനായി തുറന്നു നല്‍കിയിരിക്കുന്നത്.സെപ്റ്റംബര്‍ 1 വരെയാണ് ഇത് പരീക്ഷണഘട്ടത്തില്‍ തുടരുക. തുടര്‍ന്ന് ഉപയോക്താക്കളുടെ പ്രതികരണങ്ങള്‍ വിലയിരുത്തിയ ശേഷം എന്തെങ്കിലും അധിക ക്രമീകരണങ്ങള്‍ വേണമെങ്കില്‍ അത് നടത്തി കൂടുതല്‍ പേർക്ക് നല്‍കിയേക്കാം. വരുന്ന ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പിഞ്ച് ടു സൂം ഫീച്ചര്‍ യൂട്യൂബ് വിഡിയോകളിൽ എത്തിയേക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button