Tech
Trending

മൈക്രോ എടിഎമ്മുകളുമായി എയർടെൽ പേയ്മെന്റ്സ് ബാങ്ക്

എയർടെൽ പേയ്മെന്റ്സ് ബാങ്ക് മൈക്രോ എടിഎം അവതരിപ്പിച്ചു. സൗകര്യപ്രദമായ ക്യാഷ് പിൻവിലിക്കൽ ഇതിലൂടെ സാധ്യമാകും. മെട്രോ സിറ്റികൾക്കും, ടയർ – 1 നഗരങ്ങൾക്കും പുറത്തുള്ള ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ഇത് ഉപകാരപ്പെടും.മൈക്രോ എടിഎം സേവനങ്ങൾ സാധ്യമാക്കുന്നതിന്റെ ഭാഗമായി നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നാഷണൽ ഫിനാൻഷ്യൽ സ്വിച്ചുമായി ഇന്റഗ്രേറ്റ് ചെയ്തു കൊണ്ടുള്ള സേവനമാണ് നൽകുന്നത്.ഇന്ത്യയിൽ ഏകദേശം 500,000 ൽ ധികം ബാങ്കിങ് പോയിന്റുകൾ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.ഒരു വിനിമയത്തിൽ 10,000 രൂപ വരെ മൈക്രോ എടിഎമ്മുകളിൽ നിന്നു പിൻവലിക്കാൻ സാധിക്കും.ഏതു ബാങ്കിന്റെയും ഉപഭോക്താക്കൾക്ക് എയർടെൽ പേയ്മെന്റ്സ് ബാങ്കിന്റെ മൈക്രോ എടിഎം സൗകര്യം ഉപയോഗിക്കാം. ഇൻസറ്റന്റ് ക്യാഷ് പിൻവലിക്കൽ, അക്കൗണ്ട് ബാലൻസ് പരിശോധിക്കൽ, എന്നിവ ഏതു ബാങ്കിന്റെയും ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചു കൊണ്ട് സാധ്യമാവും.വിവിധ ഘട്ടങ്ങളിലായാണ് മൈക്രോ എടിഎമ്മുകൾ നടപ്പിലാക്കുന്നത്.തുടക്കത്തിൽ ടയർ 2 സിറ്റികളിലും, സെമി-അർബൻ ഏരിയകളിലും 150,000 യൂണിറ്റുകളാണ് സ്ഥാപിക്കുന്നത്. ഇത്തരം പ്രദേശങ്ങളിൽ ക്യാഷ് പിൻവലിക്കൽ സേവനങ്ങൾക്ക് വലിയ ഡിമാൻഡാണ് ഉള്ളത്. എന്നാൽ ഇവിടങ്ങളിൽ എടിഎമ്മിന് ലിമിറ്റഡ് ആക്സിസ് ആണുള്ളത്.

Related Articles

Back to top button