Tech
Trending

പുത്തൻ സ്മാർട് സ്പീക്കർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഷഓമി

ചൈനീസ് കമ്പനിയായ ഷഓമിയുടെ പുതിയ സ്മാർട് സ്പീക്കർ ഇന്ത്യയിലെത്തി. കുറഞ്ഞ വിലയ്ക്ക് കൂടുതൽ ഫീച്ചറുകളുമായാണ് ഷഓമി സ്മാര്‍ട് സ്പീക്കര്‍ വരുന്നത്.ബിൽറ്റ്-ഇൻ സ്‌മാർട് വോയ്‌സ് അസിസ്റ്റന്റും ബ്ലൂടൂത്ത് 5.0യുമായാണ് സ്പീക്കർ വരുന്നത്. 1.5 ഇഞ്ച് മോണോ സ്പീക്കറാണ് ഇതിന്റെ മറ്റൊരു സവിശേഷത. ഇന്ത്യയിലെ മികച്ച മൂന്ന് സ്മാർട് സ്പീക്കർ ബ്രാൻഡുകളിലൊണ് ഷഓമി, ഇതിനാൽ ഉപഭോക്താക്കളുടെ ആവശ്യങ്ങളെയും മുൻഗണനകളെയും കുറിച്ച് കമ്പനിക്ക് ആഴത്തിലുള്ള ധാരണയുണ്ട്. ഇതിനനുസരിച്ചാണ് പുതിയ സ്മാർട് സ്പീക്കർ അവതരിപ്പിച്ചതെന്ന് ഷഓമി ഇന്ത്യയുടെ ചീഫ് ബിസിനസ് ഓഫിസർ രഘു റെഡ്ഡി പറഞ്ഞു.

ഷഓമി സ്മാർട് സ്പീക്കർ ഒരു ഐആർ കൺട്രോളുമായാണ് വരുന്നത്. ഇത് ഗൃഹോപകരണങ്ങൾക്കുള്ള വോയ്‌സ് റിമോട്ട് കൺട്രോളാണ്. ഇത് പരമ്പരാഗത നോൺ-സ്മാർട് ഉപകരണങ്ങൾക്കും പുതിയ ജീവൻ നൽകുന്നു. സ്‌പീക്കർ ഗൂഗിൾ അസിസ്റ്റന്റുമായി സംയോജിപ്പിച്ചിട്ടുണ്ട്. ഇത് സ്‌മാർട് ഹോം അനുഭവം സൃഷ്‌ടിക്കുന്നതിന് ഉപഭോക്താക്കൾക്ക് ഉപകരണത്തെ ഷഓമി ഹോം ആപ്പിലേക്കും തുടർന്ന് ഗൂഗിൾ ഹോം ആപ്പിലേക്കും കണക്റ്റുചെയ്യാൻ അനുവദിക്കുന്നു.ഷഓമി സ്മാർട് സ്പീക്കറിന്റെ ഡിസൈനും മികച്ചതാണ്‌. റൂമിലെ വെളിച്ചവുമായി പൊരുത്തപ്പെടുന്ന അഡാപ്റ്റീവ് ബ്രൈറ്റ്നസിനെ പിന്തുണയ്ക്കുന്ന എൽഇഡി ഡിസ്‌പ്ലേയോടെയാണ് ഇത് വരുന്നത്. സ്‌മാർട് സ്പീക്കർ ഒരു അലാറമായി ഉപയോഗിക്കാനും അലാറം സജ്ജീകരിക്കുമ്പോൾ ഇഷ്ടപ്പെട്ട പാട്ടുകൾ, ഗായകർ, സീനുകൾ എന്നിവ തിരഞ്ഞെടുക്കാനും കഴിയും.ഐആർ നിയന്ത്രണമുള്ള ഷഓമി സ്മാർട് സ്പീക്കർ മി.കോം, മി ഹോംസ്, ഫ്ലിപ്കാർട്ട്.കോം, റീട്ടെയിൽ സ്റ്റോറുകൾ വഴി 4,999 രൂപയ്ക്കാണ് വിൽക്കുന്നത്.

Related Articles

Back to top button