Big B
Trending

ഷാവോമി ഇന്ത്യയുടെ പ്രസിഡന്റായി ബി. മുരളികൃഷ്ണൻ

ചൈനീസ് ഇലക്ട്രോണിക് ഉപകരണ നിര്‍മാതാക്കളായ ഷാവോമിയുടെ ഇന്ത്യന്‍ ശാഖയുടെ പ്രസിഡന്റായി ബി. മുരളികൃഷ്ണനെ നിയമിച്ചു. ഓഗസ്റ്റ് ഒന്നിനാണ് മുരളികൃഷ്ണന്‍ ഷാവോമി ഇന്ത്യയുടെ പ്രസിഡന്റായി ചുമതലയേല്‍ക്കുക.2018 മുതല്‍ കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറാണ് ഇദ്ദേഹം. ഷാവോമി ഇന്ത്യയുടെ മുന്‍ എം.ഡി. മനു ജെയ്ന്‍ ദുബായിലേക്ക് സ്ഥലം മാറിയതോടെയാണ് മുരളികൃഷ്ണന്‍ ചുമതലയേറ്റെടുക്കുന്നത്. ഷാവോമി ഇന്ത്യയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള, സേവനങ്ങള്‍, പൊതുകാര്യം, നയതന്ത്ര പദ്ധതികള്‍ ന്നെിവയുടെയെല്ലാം ഉത്തരവാദിത്വം മുരളികൃഷ്ണനായികരിക്കും. മേക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ പദ്ധതികളോടുള്ള കമ്പനിയുടെ പ്രതിബദ്ധക ശക്തമാക്കുന്നതിനുള്ള ചുമതലയും അദ്ദേഹത്തിനാവുമെന്നും ഷാവോമി ഒരു പത്രപ്രസ്താവനയില്‍ പറഞ്ഞു.അതേസമയം, കമ്പനിയ്ക്ക് നേരെ എന്‍ഫോഴ്‌സ് മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണങ്ങള്‍ നടക്കുന്നതിനിടയിലാണ് മുരളീകൃഷ്ണന്‍ ചുമതല ഏറ്റെടുക്കുന്നത്.ഐ.ഐ.എം. കല്‍ക്കട്ട ബിരുദധാരിയാണ് മുരളികൃഷ്ണന്‍. കണ്‍സ്യൂമര്‍ ടെക്‌നോളജി രംഗത്ത് 25 വര്‍ഷത്തെ പരിചയ സമ്പത്തുണ്ട്.

Related Articles

Back to top button