Tech
Trending

വയര്‍ലെസ് ഓഡിയോ ഉല്‍പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കാനൊരുങ്ങി ഷാവോമി

ചൈനീസ് കമ്പനിയായ ഷാവോമി ഇന്ത്യയില്‍ വെച്ച് വയര്‍ലെസ് ഓഡിയോ ഉല്പന്നങ്ങള്‍ നിര്‍മിക്കാനൊരുങ്ങുന്നു. ഇലക്ട്രോണിക് ഉപകരണ നിര്‍മാണ കമ്പനിയായ ഒപ്റ്റിമസുമായി ചേര്‍ന്നാണ് ഇന്ത്യയില്‍ വെച്ചുള്ള ഉല്പാദനം നടത്തുക. ഏത് തരം ഓഡിയോ ഉല്പന്നങ്ങളാണ് ഇന്ത്യയില്‍ നിര്‍മിക്കുന്നത് എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഉത്തര്‍പ്രദേശിലുള്ള ഓപ്റ്റിമസ് ഇലക്ട്രോണിക്‌സ് ഫാക്ടറിയില്‍ വെച്ചാണ് ആദ്യ ഉപകരണം നിര്‍മിക്കുക. 2025 ഓടുകൂടി ഉല്പാദനം 50 ശതമാനം വര്‍ധിപ്പിക്കാനാണ് ഷാവോമി ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായിരുന്ന ഷാവോമിയെ അടുത്തിടെ സാംസങ് മറികടന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ആഗോള കമ്പനികളെ ഉല്പാദനത്തിനായി ഇന്ത്യയിലേക്ക് ക്ഷണിച്ചുവരികയാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി വിവിധ ഇളവുകളും ആനുകൂല്യങ്ങളും ഇന്ത്യ നല്‍കി വരുന്നുണ്ട്.

Related Articles

Back to top button