Big B
Trending

പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികളില്‍ 5000 കോടി നിക്ഷേപിക്കാനൊരുങ്ങി സര്‍ക്കാര്‍

പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സര്‍ക്കാര്‍ 5,000 കോടി രൂപ അനുവദിച്ചേക്കും. നാഷണല്‍ ഇന്‍ഷുറന്‍സ്(3,700 കോടി), ഓറിയന്റല്‍ ഇന്‍ഷുറന്‍സ്(1,200 കോടി), യുണൈറ്റഡ് ഇന്‍ഷുറന്‍സ്(100 കോടി) എന്നിങ്ങനെയാകും തുക അനുവദിക്കുക. ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം, അഞ്ചുവര്‍ഷത്തെ കുടിശ്ശിക അനുവദിക്കല്‍ എന്നിവയ്ക്കായി 8000 കോടി രൂപയുടെ അധിക ചെലവ് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണിത്. കൂടാതെ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികളുടെ മൂലധന നിക്ഷേപം ഉയര്‍ത്തല്‍കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ പണം നല്‍കുന്നത്.പൊതുമേഖലയിലെ നാല് ഇന്‍ഷുറന്‍സ് കമ്പനികളില്‍ ന്യൂ ഇന്ത്യ അഷ്വറന്‍സ് മാത്രമാണ് ലാഭത്തിലുള്ളത്. ഓറിയന്റല്‍ ഇന്‍ഷുറന്‍സ്, നാഷണല്‍ ഇന്‍ഷുറന്‍സ്, യുണൈറ്റഡ് ഇന്ത്യ എന്നിവ നഷ്ടത്തിലുമാണ് പ്രവര്‍ത്തിക്കുന്നത്.പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികളുടെ സ്വകാര്യ വത്കരണ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. സര്‍ക്കാര്‍ ഉടമസ്ഥതിയിലുള്ള ഇന്‍ഷുറന്‍സ് കമ്പനികളിലെ ഓഹരിവിഹിതം 51ശതമാനത്തില്‍ താഴെയാക്കാനുദ്ദേശിച്ച് നേരത്തെതന്നെ നിയമ ഭേദഗതി വിജ്ഞാപനം ചെയ്തിരുന്നു.

Related Articles

Back to top button