
ചൈനീസ് സ്മാര്‍ട് ഉപകരണ നിര്‍മാതാക്കളായ ഷാവോമിയുടെ ഗ്ലോബല്‍ വൈസ് പ്രസിഡന്റും കമ്പനിയുടെം മുന്‍ ഇന്ത്യന്‍ മേധാവിയുമായിരുന്ന മനുകുമാര്‍ ജെയ്ന്‍ കമ്പനിയില്‍ നിന്ന് രാജിവെച്ചു. ഒമ്പത് വര്‍ഷക്കാലത്തെ സേവനത്തിനൊടുവിലാണ് രാജി.തിങ്കളാഴ്ചയാണ് മനു ജെയ്ന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. 2014 ല്‍ ഇന്ത്യയില്‍ ഷാവോമി അവതരിപ്പിക്കുന്നതിന് നേതൃത്വം നല്കിയ പ്രധാന വ്യക്തികളിലൊരാളാണ് ജെയ്ന്‍. ഫോറിന് എക്സ്ചേഞ്ച് മാനേജ് മെന്റ് നിയമ ലംഘനവുമായി ബന്ധപ്പെട്ട് ഷാവോമി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി നേരിടുന്നതിനിടയിലാണ് ഇന്ത്യയില്‍ നിന്നുള്ള പ്രധാന ഉദ്യോഗസ്ഥരില്‍ ഒരാളായ മനു ജെയിനിന്റെ രാജി. എന്നാല്‍ നിയമനടപടിയും അദ്ദേഹത്തിന്റെ രാജിയും തമ്മില്‍ ബന്ധമില്ലെന്നാണ് അദ്ദേഹത്തിന്റെ ട്വിറ്ററിലൂടെ വ്യക്തമാക്കുന്നത്. പുതിയൊരു സംരംഭത്തിന്റെ ഭാഗമാവാനൊരുങ്ങുകയാണെന്നും ട്വീറ്റ് സൂചന നല്കുന്നു.ഈ യാത്രയുടെ അവസാനം പുതിയ ഒന്നിന്റെ തുടക്കമാണ്, അവസരങ്ങള്‍ നിറഞ്ഞതാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഒമ്പത് വര്‍ഷത്തിന് ശേഷം ഷാവോമി ഗ്രൂപ്പില്‍ നിന്ന് മാറുകയാണ്. ഇത് ശരിയായ സമയമാണെന്ന വിശ്വാസമുണ്ട്. ആഗോളതലത്തില്‍ നമുക്ക് ശക്തമായ നേതൃ നിരയുണ്ട്. ആഗോള തലത്തിലുള്ള ഷാവോമി ടീമുകള്‍ക്ക് നന്ദിയെന്നും അദ്ദേഹം പറഞ്ഞു.