Tech
Trending

ഷാവോമി മിക്‌സ് ഫോള്‍ഡ് 2 ചൈനയില്‍ അവതരിപ്പിച്ചു

ഷവോമിയുടെ മിക്‌സ് ഫോള്‍ഡ് 2 സ്മാര്‍ട്‌ഫോണ്‍ ചൈനയില്‍ അവതരിപ്പിച്ചു.മൂന്ന് സ്റ്റോറേജ് വേരിയന്റുകളാണ് ഷാവോമി മിക്‌സ് ഫോള്‍ഡ് 2 നുള്ളത്. 256 ജിബി സ്‌റ്റോറേജ് വേരിയന്റിന് 8999 യുവാന്‍ ആണ് ചൈനയില്‍ വില ഇത് ഇന്ത്യന്‍ രൂപയില്‍ 1,06,400 രൂപ വരും. 512 ജിബി സ്റ്റോറേജ് മോഡലിന് 9999 യുവാന്‍ (1,18,300 രൂപ ), ഒരു ടിബി സ്റ്റോറേജ് വേരിയന്റിന് 11,999 യുവാന്‍ (1,42,000 രൂപ) എന്നിങ്ങനെയാണ് വില.ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 പ്ലസ് ജെന്‍ 1 പ്രൊസസറില്‍ 12 ജിബി റാം ലഭ്യമാണ്. ഫോള്‍ഡബിള്‍ ഫോണിന് വേണ്ടി ഒരുക്കിയ പ്രത്യേക MIUI പതിപ്പായ MIUI Fold 13 ആണിതിലുള്ളത്. ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കി തയ്യാറാക്കിയതാണിത്.മടക്കാന്‍ കഴിയുന്ന 8.02 ഇഞ്ച് വലിപ്പമുള്ള വലിയ സാംസങ് ഇക്കോ സ്‌ക്രീന്‍ ആണിതിന്. 2160 x 1914 പിക്‌സല്‍ റസലൂഷനുണ്ട്. ഫോള്‍ഡബിള്‍ സ്‌ക്രീന്‍ മടക്കുമ്പോള്‍ 6.56 ഇഞ്ച് സാംസങ് അമോലെഡ് ഇ5 ഡിസ്‌പ്ലേ ഉപയോഗിക്കാം. ഈ സ്‌ക്രീനിന് 2520×1080 പിക്‌സല്‍ റസലൂഷനുണ്ട്.രണ്ട് സ്‌ക്രീനുകള്‍ക്കും 1000 nits പരമാവധി ബ്രൈറ്റ്‌നെസ് ഉണ്ട്. 120 ഹെര്‍ട്‌സ് ആണ് റിഫ്രഷ് റേറ്റ്. പുറത്തുള്ള ഡിസ്‌പ്ലേയ്ക്ക് ഗൊറില്ല ഗ്ലാസ് വിക്ടസ് സംരക്ഷണവുമുണ്ട്. ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കര്‍ ഒരുക്കിയിരിക്കുന്നത് ഹര്‍മന്‍ കാര്‍ഡണ്‍ ആണ്. ഡോള്‍ബി അറ്റ്‌മോസ് ശബ്ദസംവിധാനവുമുണ്ട്.ലെയ്ക ബ്രാന്‍ഡിങില്‍ വരുന്ന ട്രിപ്പിള്‍ ക്യാമറയില്‍ 50 എംപി സോണി ഐഎംഎക്‌സ് സെന്‍സര്‍, 13 എംപി അള്‍ട്ര വൈഡ് ലെന്‍സ്, 8എംപി ടെലിഫോട്ടോ ലെന്‍സ് എന്നിവ ഉള്‍ക്കൊള്ളുന്നു. സെല്‍ഫി ക്യാമറയില്‍ 20 എംപി ക്യാമറയുണ്ട്. 4500 എംഎഎച്ച് ബാറ്ററിയില്‍ 67 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ടാവും.

Related Articles

Back to top button