Tech
Trending

ഷഓമിയിലും കൂട്ടപിരിച്ചുവിടൽ

ടെക്‌നോളജി ലോകം വൻ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്.സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ വിവിധ കാരണങ്ങളാൽ കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടുകയാണ്. ജീവനക്കാരെ പിരിച്ചുവിട്ട കമ്പനികളുടെ പട്ടികയിൽ ഏറ്റവും പുതിയത് ചൈനീസ് കമ്പനിയായ ഷഓമിയാണ്.ചൈനീസ് സ്മാർട് ഫോൺ നിർമാതാവ് 900 ഓളം ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോർട്ട്. സാമ്പത്തിക മാന്ദ്യം കാരണം ഷഓമിയുടെ 3 ശതമാനത്തോളം തൊഴിലാളികളെ പിരിച്ചുവിട്ടതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഷഓമിയ്ക്ക് കഴിഞ്ഞ പാദത്തിൽ മികച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. ജൂൺ പാദത്തിൽ വരുമാനത്തി ഏകദേശം 20 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.ജൂൺ 30 വരെയുള്ള കണക്കുകൾ പ്രകാരം ഷഓമിയിൽ 32,869 മുഴുവൻ സമയ ജീവനക്കാരുണ്ട്. ഇതിൽ 30,110 പേരും ബെയ്ജിങ്ങിലെ കമ്പനിയുടെ ആസ്ഥാനത്താണ്. ശേഷിക്കുന്ന ജീവനക്കാരുടെ എണ്ണം ഇന്ത്യയിലും ഇന്തൊനീഷ്യയിലുമാണ്.നെറ്റ്ഫ്ലിക്സ്, ട്വിറ്റർ, മൈക്രോസോഫ്റ്റ് തുടങ്ങിയ വലിയ ടെക് കമ്പനികളും നൂറുകണക്കിന് ജീവനക്കാരെ അടുത്തിടെ പിരിച്ചുവിട്ടിരുന്നു.

Related Articles

Back to top button