
പ്രതിമാസം മൊത്തം വിലയെ ( ഡബ്ലിപിഐ )അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് ഓഗസ്റ്റിൽ 0.16 ശതമാനമായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് -1.17 ശതമാനമായിരുന്നു. ഭക്ഷ്യവസ്തുക്കളുടെയും ഉൽപ്പാദന ഉൽപ്പന്നങ്ങളുടെയും വില കൂടി. ജൂലൈ മാസത്തിലെ ഡബ്ല്യുപിഐ -0.58 ശതമാനമായിരുന്നു.
ഏപ്രിലിൽ -1.57 ശതമാനം മെയിൽ -3.37 ശതമാനം ജൂണിൽ -1.81 ശതമാനം ജൂലൈയിൽ -0.58% എന്നിങ്ങനെ തുടർച്ചയായ നാലുമാസമാണ് ഡബ്ല്യുപിഐ നിരക്ക് നെഗറ്റീവായി നിന്നത്.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഉണ്ടായ ലോക്ഡൗണിനു ശേഷം, ഭക്ഷ്യ ഉൽപ്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, സിമൻറ്, അടിസ്ഥാന ലോഹങ്ങൾ ഉൾപ്പെടെ 17 വിഭാഗത്തിലുള്ള ഉൽപ്പന്നങ്ങളുടെ വില കഴിഞ്ഞവർഷത്തെ ഇതേ സമയത്തെ അപേക്ഷിച്ച് ഉയർന്നതായി സർക്കാർ കണക്കുകൾ പറയുന്നു.
ആഗസ്റ്റ് മാസത്തിൽ ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം 3.84 ശതമാനമായിരുന്നു. ഇതിൽ തന്നെ ഉരുളക്കിഴങ്ങ് വിലയിലെ വർധനവ് 82.93% മാണ്. ഉൽപ്പാദന ഉൽപന്നങ്ങളിൽ ഓഗസ്റ്റിൽ പണപ്പെരുപ്പം 1.27 ശതമാനമായി ഉയർന്നു. ജൂലൈയിൽ ഇത് 0.51 ശതമാനം ആയിരുന്നു.