Auto
Trending

സോളാര്‍ പവറില്‍ ഓടുന്ന ലോകത്തെ ആദ്യ എസ്.യു.വി ഹംപിള്‍ വണ്‍

ഇലക്ട്രിക് വാഹനങ്ങൾക്ക് പിന്നാലെ സോളാർ കരുത്തിലോടുന്ന വാഹനങ്ങളും പുറത്തിറക്കാനൊരുങ്ങുകയാണ് യു.എസ്.എ. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹംപിൾ മോട്ടോഴ്സാണ് സോളാർ എസ്.യു.വി. നിർമിക്കുന്നത്.ഹംപിൾ വൺ എന്ന പേരിലാണ് ലോകത്തിലെ തന്നെ ആദ്യ സോളാർ എസ്.യു.വി. ഒരുങ്ങുന്നത്. സോളാർ പവറിൽ പ്രവർത്തിക്കുന്നതിനാൽ തന്നെ ഈ വാഹനത്തിലെ യാത്ര തികച്ചും സൗജന്യമാണെന്ന് തന്നെ പറയാൻ സാധിക്കും. സോളർ വാഹനത്തിന്റെ കൺസെപ്റ്റ് മോഡലാണ് ഹംപിൾ എന്ന ഇലക്ട്രിക് വെഹിക്കിൾ സ്റ്റാർട്ട് അപ്പ് നിർമിച്ചിട്ടുള്ളത്.


മറ്റ് വാഹനങ്ങളുമായി താരതമ്യമില്ലാത്ത ഫ്യൂച്ചറിസ്റ്റിക് ഡിസൈനിലാണ് ഹംപിളിന്റെ സോളാർ എസ്.യു.വി. ഒരുങ്ങിയിട്ടുള്ളത്.നാല് പേർക്ക് സഞ്ചരിക്കാൻ സാധിക്കുന്ന വാഹനമായാണ് ഹംപിൾ വൺ ഒരുങ്ങിയിട്ടുള്ളത്. എസ്.യു.വി. മോഡലാണെങ്കിൽ പോലും പ്രീമിയം സെഡാൻ വാഹനത്തെക്കാൾ നീളം ഈ വാഹനത്തിനുണ്ടെന്നാണ് വിവരം. അഞ്ച് മീറ്റർ നീളമുണ്ടാകുമെന്നാണ് പ്രതീക്ഷ. 1814 കിലോഗ്രാം ആണ് ഈ വാഹനത്തിന്റെ ഭാരം. വാഹനത്തിന്റെ വേഗത ഉൾപ്പെടെയുള്ള വിവരങ്ങൾ വൈകാതെ നിർമാതാക്കൾ വെളിപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.വാഹനത്തിന്റെ റൂഫിൽ 80 സ്ക്വയർ ഫീറ്റ് വലിപ്പമുള്ള ഫോട്ടോവോൾട്ടെയ്ക്ക് സെല്ലുകൾ നൽകിയാണ് സോളർ കിരണങ്ങൾ ആഗിരണം ചെയ്യുന്നത്. ഇത് വാഹനം പ്രവർത്തിക്കാനുള്ള എനർജി ആകുകയും ചെയ്യും. 805 കിലോമീറ്റർ റേഞ്ചാണ് കമ്പനി ഹംപിൾ വണ്ണിന് നൽകുന്നത്. ലഭിക്കുന്ന പവറിന്റെ അടിസ്ഥാനത്തിൽ ഇത് 96 കിലോമീറ്റർ വരെ വർധിക്കുകയും ചെയ്യാം. 1020 എച്ച്.പിയാണ് ഈ വാഹനം ഉത്പാദിപ്പിക്കുന്ന കരുത്ത് എന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.ഫെരാരി, പിയാജിയോ, ഫോൺമുല വൺ, ഫോർഡ് തുടങ്ങിയവയിലെ ശസ്ത്രജ്ഞൻമാർ, എൻജിനിയർമാർ, ഡിസൈനർമാർ എന്നിവരുടെ കൂട്ടായ്മയിലാണ് ഹംപിൾ ടീം ഒരുങ്ങിയിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ.

Related Articles

Back to top button