Auto
Trending

2 കോടിയുടെ കാറിന് 122 കോടിയുടെ നമ്പർ

ലോകത്തെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് സ്വന്തമാക്കിയ വാഹന നമ്പറാണ് പി7. ടെസ്‌ലയുടെ മോഡല്‍ എക്‌സ് കാറിലാണ് ലോകത്തിലെ ഏറ്റവും വിലയുള്ള നമ്പര്‍ പതിപ്പിച്ചിരിക്കുന്നത്. ദുബായിയില്‍ നടന്ന നമ്പര്‍ ലേലത്തില്‍ 122.6 കോടി രൂപയ്ക്കാണ് ഈ നമ്പര്‍ ഫ്രഞ്ച്- എമിറാത്തി ബിസിനസുകാരനായ പവേല്‍ വലേര്യേവിക് ഡ്യൂറോവ് സ്വന്തമാക്കിയത്.അതേസമയം, ടെസ്‌ലയുടെ മോഡല്‍ എക്‌സ് കാറിന് ഏകദേശം രണ്ട് കോടി രൂപയാണ് ദുബായിയിലെ വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍. 16 വര്‍ഷത്തിനുശേഷമാണ് ഇത്രയും ഉയര്‍ന്ന തുകയ്ക്ക് വാഹനനമ്പര്‍ പ്ലേറ്റ് ലേലം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷത്തെ നമ്പര്‍ പ്ലേറ്റിന്റെ ഏറ്റവും ഉയര്‍ന്ന ലേലത്തുക 5.2 കോടി ദിര്‍ഹമായിരുന്നു. ലോകത്തിന്റെ വിശപ്പടക്കുന്നതിനായി യു.എ.ഇ. പ്രഖ്യാപിച്ച വണ്‍ ബില്ല്യണ്‍ മീല്‍സ് എന്ന കാമ്പയിനിന്റെ ഭാഗമായാണ് ഭാഗമായാണ് വാഹനങ്ങളുടെ നമ്പറുകള്‍ ലേലത്തില്‍ വെച്ചത്. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷിയേറ്റീവ്സ്, എമിറേറ്റ്സ് ഓക്ഷന്‍, ആര്‍.ടി.എ., ഇത്തിസലാത്ത്, ഡു എന്നിവയുടെ സഹകരണത്തോടെയാണ് ലേലം സംഘടിപ്പിച്ചത്. അപൂര്‍വമായ 14 വാഹന നമ്പര്‍ പ്ലേറ്റുകളും 35 മൊബൈല്‍ ഫോണ്‍നമ്പറുകളും ലേലത്തില്‍ അവതരിപ്പിച്ചിരുന്നു. ജുമൈറ ബീച്ചിലെ ഫോര്‍ സീസണ്‍സ് റിസോര്‍ട്ടിലാണ് ലേലംസംഘടിപ്പിച്ചത്. ലേലം ആരംഭിച്ച് മിനിറ്റുകള്‍ക്കകമാണ് 1.5 കോടി ദിര്‍ഹത്തില്‍നിന്ന് പി 7 നമ്പര്‍ പ്ലേറ്റിന്റെ മൂല്യം 5.5 കോടി ദിര്‍ഹമായി ഉയര്‍ന്നത്.

Related Articles

Back to top button