Tech
Trending

മെസേജ് റിയാക്ഷനുകള്‍, ഇന്‍ ആപ്പ് ട്രാന്‍സിലേഷന്‍ ഫീച്ചറുകളുമായി ടെലഗ്രാമിന്റെ പുതിയ അപ്‌ഡേറ്റ് എത്തി

മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാമിന്റെ പുതിയ അപ്ഡേറ്റ് എത്തി. ഐഫോൺ, ഐപാഡ് ആപ്പുകളിലാണ് അപ്ഡേറ്റ് അവതരിപ്പിച്ചത്. മെസേജ് റിയാക്ഷൻ, ട്രാൻസ്ലേഷൻ, ഹിഡൻ ടെക്സ്റ്റ് തുടങ്ങി നിരവധി പുതിയ ഫീച്ചറുകളാണ് അവതരിപ്പിച്ചിട്ടുള്ളത്.സന്ദേശങ്ങളിലെ ചില ഭാഗങ്ങൾ മാത്രം തിരഞ്ഞെടുത്ത് മറച്ചുപിടിക്കാൻ (Blur) സാധിക്കുന്ന സ്പോയിലർ അലേർട്ട് (Spoiler Alert) എന്നൊരു ഫീച്ചറും ടെലഗ്രാമിൽ അവതരിപ്പിച്ചിട്ടുണ്ട്.ഒപ്പം മെസേജ് ബബിളിൽ (Message Bubble) ഡബിൾ ടാപ്പ് ചെയ്താൽ ആ മെസേജിന് താഴെയായി ചെറിയ തമ്പ്സ് അപ്പ് ഇമോജി (Thumps Up) പ്രത്യക്ഷപ്പെടും. ക്വിക്ക് റിയാക്ഷൻ തമ്പ്സ് അപ്പ് ഇമോജിയ്ക്ക് പകരം മറ്റേതെങ്കിലും ഇമോജി വേണമെങ്കിൽ Settings >Stickers and Emoji >Quick Reaction ൽ ചെന്ന് മാറ്റാം. മെസേജ് ബബിളിൽ ടാപ്പ് ചെയ്ത് ലോങ് പ്രസ് ചെയ്താൽ കൂടുതൽ ഇമോജികൾ കാണാം.ഏത് ഭാഷയിൽ സന്ദേശം ലഭിച്ചാലും ഇനി എളുപ്പം മനസിലാക്കാൻ സാധിക്കും. ടെലഗ്രാം ആപ്പിനുള്ളിൽ നിന്ന് തന്നെ. സെറ്റിങ്സിൽ, ലാങ്ക്വേജ് തിരഞ്ഞെടുത്താൽ പ്രത്യേകം ട്രാൻസ്ലേറ്റ് ബട്ടൻ ആക്റ്റിവേറ്റ് ചെയ്യാനാകും. സന്ദേശം സെലക്ട് ചെയ്യുമ്പോൾ ട്രാൻസ്ലേറ്റ് ഓപ്ഷൻ കാണാൻ സാധിക്കും. നന്നായി അറിയാവുന്ന ഭാഷകൾ ഇതിൽ നിന്ന് ഒഴിവാക്കി നിർത്തുകയുമാവാം. അങ്ങനെ ചെയ്യുമ്പോൾ സ്വന്തം ഭാഷയിലുള്ള സന്ദേശങ്ങൾക്ക് മേൽ ട്രാൻസ്ലേഷൻ ബട്ടൻ കാണിക്കില്ല.ടെലഗ്രാം ലഭ്യമായ എല്ലാ ആൻഡ്രോയിഡ് ഫോണിലും ട്രാൻസ്ലേഷൻ സൗകര്യമുണ്ടാവും. എന്നാൽ ഐഓഎസ് 15 ഓഎസിൽ പ്രവർത്തിക്കുന്ന ആപ്പിൾ ഫോണുകളിൽ മാത്രമേ ഈ സൗകര്യമുള്ളൂ. ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം അനുസരിച്ചുള്ള ഭാഷകൾ മാത്രമേ ഈ സംവിധാനത്തിൽ പിന്തുണയ്ക്കുകയുള്ളൂ.സ്വന്തം യൂസർ നെയിം, ഗ്രൂപ്പിന്റെ പേര്, ചാനലിന്റെ പേര് എന്നിവ ചേർത്തുള്ള ക്യുആർ കോഡുകൾ നിർമിക്കാനുള്ള സൗകര്യവും അവതരിപ്പിച്ചിട്ടുണ്ട്. ഈ ക്യുആർ കോഡ് സ്കാൻ ചെയ്ത് ചാറ്റിൽ പ്രവേശിക്കാൻ മറ്റുള്ളവർക്ക് സാധിക്കും. നിറവും പാറ്റേണും ഇഷ്ടാനുസരണം ക്രമീകരിക്കാം.

Related Articles

Back to top button